'ഞാൻ ക്രോണിക് ബാച്ചിലറാണെന്ന് എല്ലാവർക്കും അറിയാം, എനിക്കൊരു മകളുണ്ട്'! ആന്റൺ മേരിയെ പരിചയപ്പെടുത്തി വിശാൽ
text_fieldsമകളെ ആരാധകർക്കായി പരിചയപ്പെടുത്തി നടൻ വിശാൽ. ' ഞാൻ ക്രോണിക് ബാച്ചിലറാണെന്ന് എല്ലാവർക്കും അറിയാം എന്നാൽ ആന്റൺ മേരി എന്നൊരു മകളുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന വിവരം നടൻ വെളിപ്പെടുത്തിയത്. മാർക്ക് ആന്റണിയുടെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'സ്റ്റെല്ലാ മേരീസില്‍ ബിഎ ഇംഗ്ലീഷ് പഠിക്കണമെന്ന ആഗ്രഹം മേരി കത്തിലൂടെ എന്നെ അറിയിച്ചു. മറ്റു കോളജ് പോലെയല്ല സ്റ്റെല്ല മേരീസ്. ഞാൻ അവിടത്തെ പ്രിൻസിപ്പലിനെ വിളിച്ചു , ഒരു കുട്ടിയെ സ്പോണസർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും അഡ്മിഷൻ കിട്ടുമോയെന്നും ചോദിച്ചു. എന്നാൽ ഇല്ലെന്നായിരുന്നു മറുപടി. ഒരു സെമസ്റ്ററിലേക്ക് അവസരം കൊടുക്കുമോയെന്ന് ചോദിച്ചു. അത് അധികൃതര്‍ സമ്മതിച്ചു. എന്നാൽ മാർക്ക് കുറവാണെങ്കിൽ പഠനം തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. പക്ഷെ അവൾ ക്ലാസിൽ ഒന്നാമതായി- വിശാൽ ആന്റൺ മേരിയെ പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു.
വിശാൽ തനിക്ക് പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും ആന്റൺ മേരിയും പറഞ്ഞു. 'എന്റെ എറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണം എന്നത്. അത് വിശാൽ അണ്ണൻ അത് സാധിച്ചു തന്നു. അദ്ദേഹം എനിക്ക് അച്ഛനെപോലെയാണ്, അത് എന്നും അങ്ങനെ തന്നെയായിരിക്കും'–ആന്റൺ മേരി ട്രെയിലർ ലോഞ്ച് വേദിയിൽ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആന്റൺ മേരിയെ വിശാൽ പരിചയപ്പെടുന്നത്. പിന്നീട് ഈ കുട്ടിയുടെ പഠനവും മറ്റു ചെലവുകളും നടൻ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

