Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightബാബുരാജുമായി ആക്ഷൻ...

ബാബുരാജുമായി ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരിക്ക്

text_fields
bookmark_border
ബാബുരാജുമായി ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ വിശാലിന് പരിക്ക്
cancel

ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക്. സിനിമയിലെ ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു.

വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്‍റെ തോള് ചുമരിലിടിക്കുകയായിരുന്നു.

സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്.

ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലാണ് അ ലൊക്കേഷൻ ഹൈദരാബാദ് ആണ്. വിശാലിന്‍റെ 31ാമത്തെ ചിത്രമാണിത്.

Show Full Article
TAGS:Vishal injured on Shooting 
News Summary - Vishal injures back while shooting an action sequence, watch video
Next Story