Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൊവിക്ക് മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ, എന്നെ വിളിക്കുന്നത് വേറെ....; ട്രോളിനെക്കുറിച്ച് വിനീത്

text_fields
bookmark_border
Vineeth Sreenivasan Opens Up About His Troll name
cancel

തനിക്കെതിരെ ഉയർന്നു കേൾക്കുന്ന സോഷ്യൽ മീഡിയ ട്രോളിനെ കുറിച്ച് നടൻ വിനീത് ശ്രീനിവാസൻ. ചെന്നൈ സൂപ്പർ സ്റ്റാറെന്നാണ് ആളുകൾ തന്നെ വിളിക്കുന്നതെന്നും തന്റെ സിനിമകൾക്ക് ചെന്നൈ പശ്ചാത്തലമുള്ളതുകൊണ്ടാണ് ഇത്തരം ട്രോളുകളെന്നും അടുത്തിടെ നിൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'തന്നെ ലൈഫിൽ സൂപ്പർസ്റ്റാറെന്ന് ആരും വിളിക്കുമെന്നും ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല. തന്റെ സിനിമകൾക്ക് ചെന്നൈ പശ്ചാത്തലമുള്ളതുകൊണ്ട് സംഭവിച്ചതാണിത്. ടൊവിനോക്ക് മാക്സിമം പ്രളയം സ്റ്റാർ എന്നേ കിട്ടിയിട്ടുള്ളൂ. എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നാണ് വിളിക്കുന്നത്. ദിവ്യ ഇതൊക്കെ കേട്ടിട്ട് ചിരിയായിരുന്നു. എന്നെ ഇപ്പോൾ പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ, ചെന്നൈ സൂപ്പർ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് ഞാൻ അവളോട് പറയും' വിനീത് ശ്രീനിവാസൻ ഫിൽമീ ബീറ്റിനോട് പറഞ്ഞു.

കുറുക്കനാണ് ഇനി റിലീസിനെത്തുന്ന വിനീത് ചിത്രം. ശ്രീനിവാസനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജൂലൈ 27നാണ് കുറുക്കൻ തിയറ്ററുകളിൽ എത്തുന്നത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ് ആണ് ഛായാഗ്രാഹകൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vineeth Sreenivasan Opens Up About His Troll name
Next Story