Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സുകുമാരിചേച്ചിയുടെ...

‘സുകുമാരിചേച്ചിയുടെ വിയോഗം ഇന്നും അവിശ്വസനീയം’; പൂജാമുറിയിലെ ആ അപകടം സത്യമായിരുന്നോ? അതോ... ചർച്ചയായി സംവിധായകൻ വിനയന്‍റെ വാക്കുകൾ

text_fields
bookmark_border
vinayan
cancel
camera_alt

വിനയൻ,സുകുമാരി

സിനിമ ഒരു മാന്ത്രിക ലോകമാണ്. അവിടെ ചില മുഖങ്ങളും കഥാപാത്രങ്ങളും കാലം കഴിഞ്ഞാലും മായാതെ നിൽക്കും. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ 'ആകാശഗംഗ'യുടെ അണിയറ രഹസ്യങ്ങളും, ആ ചിത്രത്തിലേക്ക് നടിയെ കണ്ടെത്താൻ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളും പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ.

ഗംഗ' എന്ന കഥാപാത്രത്തെ തേടിയുള്ള വലിയൊരു തിരച്ചിലിനൊടുവിൽ മയൂരി എന്ന നടിയെ കണ്ടെത്തിയതും, ആ കഥാപാത്രത്തെ അവർ മനോഹരമാക്കിയതും ഒരുകാലത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ അതിലുപരി, തൻ്റെ സിനിമകളിൽ എന്നും ഒരു ശക്തിസാന്നിധ്യമായി ഒപ്പമുണ്ടായിരുന്ന, എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന പ്രിയപ്പെട്ട സുകുമാരിച്ചേച്ചിയെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമകളും വിനയൻ കുറിക്കുന്നുണ്ട്.

പൂജാമുറിയിൽ വെച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? എന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

കുറിപ്പിന്‍റെ പൂർണരൂപം

ഒരു ഓർമ്മച്ചിത്രം…

1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.

യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്… എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്… ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്..

ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു..

എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു …

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?

പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്…

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaVinayanSukumaricelebrity newsTragic death
News Summary - vinayan Remembering sukumari
Next Story