Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സ്വന്തം വിലാസമുണ്ടാക്കാൻ പഠിപ്പിച്ചത് അച്ഛനാണ്, അദ്ദേഹത്തിന്‍റെ വിജയം ഒരു വിപ്ലവമായി കാണുന്നു'; വിമർശനങ്ങളിൽ പ്രതികരിച്ച് വിജയ്‌യുടെ മകൻ

text_fields
bookmark_border
സ്വന്തം വിലാസമുണ്ടാക്കാൻ പഠിപ്പിച്ചത് അച്ഛനാണ്, അദ്ദേഹത്തിന്‍റെ വിജയം ഒരു വിപ്ലവമായി കാണുന്നു; വിമർശനങ്ങളിൽ പ്രതികരിച്ച് വിജയ്‌യുടെ മകൻ
cancel

തമിഴ് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നടൻ വിജയ്‌യുടെ രാഷ്ട്രീയ വിജയത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മകനും സംവിധായകനുമായ ജെയ്‌സൺ സഞ്ജയ്. വിജയ്‌യുടെ ഈ നേട്ടം ഒരു ചരിത്രപരമായ വിപ്ലവം ആണെന്നാണ് ജെയ്‌സൺ വിശേഷിപ്പിച്ചത്. അച്ഛന്റെ ഈ വലിയ വിജയം തങ്ങൾക്കും കുടുംബത്തിനും വലിയൊരു ഉത്തരവാദിത്തവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനുള്ള ചുമതലയുമാണ് നൽകുന്നത്. അതിനാൽ തന്നെ ഇനി ഏറെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും വേണം മുന്നോട്ട് പോകാനെന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

അച്ഛന്റെ രാഷ്ട്രീയ പ്രവേശനത്തോടൊപ്പം കുടുംബത്തിനെതിരെ ഉയർന്നുവന്ന വിവിധ തരത്തിലുള്ള വാർത്തകളെക്കുറിച്ചും അഭ്യൂഹങ്ങളെക്കുറിച്ചും ജെയ്‌സൺ സംസാരിച്ചു. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളും വിമർശനങ്ങളും താൻ ശ്രദ്ധിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ജെയ്‌സൺ ചിലർ കുടുംബത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റു ചിലർ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെന്ന് പറഞ്ഞു. എന്നാൽ ഇതെല്ലാം ജനങ്ങൾ കുടുംബത്തിന് നൽകുന്ന സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് താൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തമായി ഒരു വിലാസം ഉണ്ടാക്കിയെടുക്കാനാണ് അച്ഛൻ എപ്പോഴും തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ജെയ്‌സൺ അനുസ്മരിച്ചു. കരിയറിന്റെ കാര്യത്തിൽ കാര്യങ്ങൾ സ്വന്തമായി പഠിക്കാനും അനുഭവങ്ങൾ നേടാനുമാണ് അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചത്. ഒന്നും തനിക്ക് തളികയിൽ വെച്ച് തന്നിട്ടില്ലെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറണമെന്ന ചിന്താഗതിയാണ് അച്ഛനും തനിക്കും ഒരേപോലെ ഉള്ളതെന്നും ജെയ്‌സൺ പറഞ്ഞു. മാതാപിതാക്കളും കുടുംബവും നൽകുന്ന പിന്തുണക്ക് വലിയ നന്ദിയുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സഹോദരിയുമായുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ജെയ്‌സൺ പങ്കുവെച്ചു. പഠനാവശ്യാർത്ഥം വീടുവിട്ടു നിന്ന സമയത്താണ് സഹോദരിയുമായുള്ള ബന്ധം കൂടുതൽ ദൃഢമായത്. വലിയൊരു സിനിമാ പ്രേമിയായ സഹോദരിയോടാണ് താൻ സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ കഥ ആദ്യമായി വിവരിച്ചതെന്നും സിനിമകളെക്കുറിച്ച് അവൾ വളരെ സത്യസന്ധമായ അഭിപ്രായങ്ങളാണ് നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആദ്യ ചിത്രമായ ‘സിഗ്മ’യുടെ പ്രവർത്തനങ്ങളിലാണ് പൂർണ ശ്രദ്ധയെന്നും വ്യക്തമാക്കിയ ജെയ്‌സൺ ഭാവിയിൽ നല്ല അവസരങ്ങൾ വന്നാൽ അഭിനയം പരീക്ഷിക്കാൻ മടിയില്ലെന്നും കൂട്ടിച്ചേർത്തു. സുന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’യിലൂടെയാണ് ജെയ്‌സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijays win is a historical revolution says son
Next Story