Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅച്ഛൻ പടി ഇറങ്ങിയപ്പോൾ...

അച്ഛൻ പടി ഇറങ്ങിയപ്പോൾ മകന്‍റെ സിനിമ പ്രവേശനം; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലേക്ക്

text_fields
bookmark_border
അച്ഛൻ പടി ഇറങ്ങിയപ്പോൾ മകന്‍റെ സിനിമ പ്രവേശനം; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലേക്ക്
cancel

തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആക്ഷൻ ത്രില്ലറായ ‘സിഗ്മ’. തമിഴ്നാട് മുഖ്യമന്ത്രിയും ഇളയ ദളപതിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒരു സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമായിരുന്നു റിലീസ് തിയതിയുടെ പ്രഖ്യാപനം. 'ഒരു വലിയ കവർച്ചയുടെ കഥ തുടങ്ങുന്നു. ജൂലൈ 31-ന് സിഗ്മ തിയറ്ററുകളിലേക്ക് എത്തും തയാറായിക്കോളൂ' എന്ന സന്ദേശമാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. സുന്ദീപ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും വേഷമിടുന്നുണ്ട്. എസ്. തമനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

അഭിനയരംഗത്തേക്ക് വരാതെ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജേസൺ സഞ്ജയ് തീരുമാനിച്ചത്. ഇതിനായി ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ഉപരിപഠനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയൊരു ശൈലിയിലുള്ള സിനിമകൾ തമിഴ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഈ പഠനം അദ്ദേഹത്തെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒരു ഹൈസ്റ്റ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ജൂലൈ 31-ന് റിലീസ് ഉറപ്പിച്ചതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാ പ്രേമികൾക്കിടയിൽ വർധിച്ചിരിക്കുകയാണ്.

ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം ഈ സീസണിലെ വലിയൊരു റിലീസായിരിക്കുമെന്നാണ് സിനിമാ ലോകം ഒന്നടങ്കം വിശ്വസിക്കുന്നത്. തമിഴ് പതിപ്പിനൊപ്പം തെലുങ്ക് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രെയിലറും പാട്ടുകളും മറ്റ് പ്രൊമോഷണൽ പരിപാടികളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewskollywoodDirectorial DebutCelebritiesJason SanjayActor Vijay
News Summary - Vijay's son Jason Sanjay’s directorial debut to hit screens on July 31
Next Story