'ഹെൽമെറ്റ് ഇല്ലാതെ ഫോളോ ചെയ്യരുത്'; ആരാധകരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിജയ്
text_fieldsആരാധകരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം അവരുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി മേധാവിയുമായ വിജയ്. കൊടൈക്കനാലിലേക്ക് പോകുന്നതിന് മുമ്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാരണങ്ങളാലല്ല യാത്രയെന്നും തന്റെ അവസാന ചിത്രമായ ജന നായകന്റെ ഷൂട്ടിങ്ങിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ ആരാധകർ ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ പിന്തുടരുന്നത് കാണുമ്പോൾ വളരെ സങ്കടവും ആശങ്കയും തോന്നുന്നു. ഇത് അശ്രദ്ധമായ പെരുമാറ്റമാണ്. സുരക്ഷക്ക് മുൻഗണന നൽകാനും അത്തരം പ്രവൃത്തികൾ ഒഴിവാക്കാനും ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആരും എന്റെ വാനിന്റെ പുറകെ ഫോളോ ചെയ്യരുത്. കാറിലോ അല്ലങ്കിൽ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ ഫാസ്റ്റ് ആയി എന്റെ വണ്ടിക്ക് പുറകെ വരരുത്. ബൈക്കിന്റെ മുകളിൽ കയറി നിന്ന് സാഹസികത കാണിക്കരുത്' -വിജയ് പറഞ്ഞു.
നടന്‍റെ ആരാധകർ കാറുകളുടെ വിൻഡോയിൽ തൂങ്ങിയും ഹെൽമെറ്റ് ഇല്ലാതെ ബൈക്കുകളിൽ യാത്ര ചെയ്യുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ആരാധകർ അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നിൽ ഓടുന്നതും കാണാം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടുന്നുണ്ട്.
അതേസയമം, വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ നടന്‍റെ 69-ാമത്തെ ചിത്രമാണ്. പ്രഖ്യാപന വേളയില്‍ 2025 ഒക്ടോബറില്‍ ജന നായകന്‍ റിലീസ് ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നു. പിന്നീട് 2026 ജനുവരി 9 ആണ് റിലീസ് തിയതിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

