Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടന്‍ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

text_fields
bookmark_border
നടന്‍ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍
cancel

ചെന്നൈ: നടനും ഡി.എം.ഡി.കെ പ്രസിഡന്റുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം പാര്‍ട്ടി തന്നെയാണ് പ്രസ്താവനയില്‍ അറിയിച്ചത്.

അദ്ദേഹം ആരോഗ്യവാനാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം 24ന് കോവിഡ് ബാധിതനായ അദ്ദേഹം ഈ മാസം രണ്ടിനാണ് ആശുപത്രി വിട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story