‘ചേച്ചിയുടെ മരണശേഷം വല്ലാതെ ഉൾവലിഞ്ഞു, എല്ലാവരും പുറത്തിറങ്ങുമ്പോൾ അവൻ മുറിയിൽ തനിച്ചിരിക്കും; വിജയ് യുടെ ബാല്യകാലം ഓർത്തെടുത്ത് അമ്മ ശോഭ
text_fieldsതമിഴ് സിനിമയിലെ സൂപ്പർ താരത്തിൽ നിന്ന് തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രി പദത്തിലേക്കുള്ള നടൻ വിജയ് യുടെ രാഷ്ട്രീയ വളർച്ച അവിശ്വസനീയമാണ്. 2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'തമിഴക വെട്രി കഴകം' (TVK) എന്ന പാർട്ടിയിലൂടെ ചരിത്രവിജയം നേടിയ വിജയ് മെയ് 10ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഈ വലിയ രാഷ്ട്രീയ നേട്ടത്തിന് പിന്നിലെ വിജയ് യുടെ ബാല്യകാലവും സ്വഭാവസവിശേഷതകളും വെളിപ്പെടുത്തുകയാണ് അമ്മ ശോഭ ചന്ദ്രശേഖർ.
ഇന്നത്തെ സൂപ്പർ താരവും മുഖ്യമന്ത്രിയുമായ വിജയ് വളർന്നുവന്നത് വളരെ സാധാരണമായ ഒരു ഇടത്തര കുടുംബത്തിലാണെന്ന് ശോഭ ഓർക്കുന്നു. സിനിമയിൽ അവസരങ്ങൾക്കായി എന്റെ ഭർത്താവ് എസ്.എ. ചന്ദ്രശേഖർ കഷ്ടപ്പെട്ടിരുന്ന കാലം. അന്ന് അദ്ദേഹത്തിന് പണമായിട്ടല്ല പ്രതിഫലം ലഭിച്ചിരുന്നത്. പകരം ഭക്ഷണവും യാത്ര സൗകര്യങ്ങളും മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്റെ പാട്ടിൽ നിന്നുള്ള വരുമാനമായിരുന്നു അന്ന് വീട് മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചിരുന്നതെന്ന് ശോഭ പറയുന്നു.
വിജയ് ഒരു ഡോക്ടറാകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ തന്റെ സഹോദരി വിദ്യയുടെ മരണം വിജയയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. 1984ൽ രണ്ടാം വയസ്സിൽ സഹോദരി വിദ്യ മരണപ്പെട്ടത് വിജയ് യെ വല്ലാതെ ബാധിച്ചുവെന്ന് ശോഭ അനുസ്മരിക്കുന്നു. ‘അതുവരെ വളരെ കളിയും ചിരിയുമായി നടന്നിരുന്ന വിദ്യയുടെ മരണശേഷം വിജയ് വല്ലാതെ ഉൾവലിയാൻ തുടങ്ങി. സഹോദരിയെക്കുറിച്ച് ക്ലാസ്സിൽ ചർച്ച വരുമ്പോഴെല്ലാം അവൻ വികാരാധീനനായിരുന്നെന്ന് അധ്യാപകർ പോലും ശ്രദ്ധിച്ചിരുന്നു.
ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്ന വിജയ് യുടെ സ്വഭാവത്തെക്കുറിച്ച് ശോഭ പറയുന്നത് ഇങ്ങനെയാണ്. ‘വിജയ് വളരെ റിസർവ്ഡ് ആയ സ്വഭാവക്കാരനാണ്. അടുത്ത സുഹൃത്തുക്കളോട് മാത്രമേ അവൻ മനസ്സ് തുറക്കാറുള്ളൂ. തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന പ്രകൃതമാണ് അവന്റേത്. കുടുംബത്തോടൊപ്പം വിദേശയാത്രകൾ പോകുമ്പോൾ പോലും മറ്റുള്ളവർ ഷോപ്പിങ്ങിന് പോകുമ്പോൾ അവൻ മുറിയിൽ തനിച്ചിരിക്കാനാണ് ആഗ്രഹിക്കാറുള്ളത്.
ഭക്ഷണത്തെക്കുറിച്ച് വലിയ താൽപ്പര്യമില്ലാത്ത വിജയ്ക്ക് ദോശയും മട്ടൻ കറിയുമാണ് പ്രിയപ്പെട്ട ഭക്ഷണം. ചെറുപ്പം മുതൽ തന്നെ ആരോടും ഉപദേശം ചോദിക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനാണ് വിജയ് എന്നും ശോഭ കൂട്ടിച്ചേർത്തു. പൈലറ്റ് ആകാനായിരുന്നു പതിനെട്ടാം വയസ്സ് വരെ വിജയുടെ ആഗ്രഹം. പിന്നീട് അഭിനയലോകത്തേക്കും അവിടെനിന്ന് രാഷ്ട്രീയത്തിലേക്കും അദ്ദേഹം മാറി. തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത വിജയ് ഇപ്പോൾ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം വഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

