Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അജിത് കുമാറിന്റെ അമ്മയുടെ സംസ്കാര ചടങ്ങിനെത്തി വിജയ്, ഒപ്പം തൃഷയും

text_fields
bookmark_border
നടൻ അജിത് കുമാറിന്റെ അമ്മയുടെ സംസ്കാര ചടങ്ങിനെത്തി വിജയ്, ഒപ്പം തൃഷയും
cancel

തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി മണിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സുഹൃത്തും സഹനടനുമായ അജിത്തിന്‍റെ ദുഖത്തിൽ പങ്കുചേരാൻ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇവർ ഇരുവരും ഒരുമിച്ചാണ് എത്തിയതെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യക്തതകളില്ല.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അജിത് കുമാറിന്‍റെ അമ്മയുടെ അന്ത്യം. അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ ഭൗതികശരീരം ചെന്നൈ പലവാക്കത്തുള്ള താരത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. അജിത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തുകയും നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay, Trisha attend actor Ajith Kumar's mother's funeral
Next Story