ഭൂകമ്പം: 'ഞങ്ങൾ സുരക്ഷിതർ'- ലിയോ ടീം
text_fieldsമാസ്റ്ററിന് ശേഷം വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ലിയോ. സിനിമയുടെ ചിത്രീകരണം ജമ്മു-കശ്മീരിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ജമ്മു- കശ്മീരിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഇപ്പോഴിതാ തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ് ലിയോ ടീം.
സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്രോൾ വിഡിയോക്കൊപ്പം 'ഞങ്ങൾ സുരക്ഷിതരാണ് നൻപാ' എന്നാണ് കുറിച്ചിരിക്കുന്നത്.
കമൽ ഹാസന്റെ വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. വിജയ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഇന്ത്യ അടക്കം ഒമ്പത് രാജ്യങ്ങളിലാണ് ഭൂകമ്പമുണ്ടായത്. പാകിസ്താൻ-തജിക്കിസ്താൻ അതിർത്തിക്ക് സമീപം തെക്ക് -തെക്ക് കിഴക്ക് അഫ്ഗാൻ പട്ടണമായ ജുറുമിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഇന്ത്യയിൽ ജമ്മു-കശ്മീരിനെ കൂടാതെ ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിൽ രാജ്യത്ത് ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

