ഈ കണ്ണ് ആരുടേത്! പുതിയ പോസ്റ്ററുമായി ജവാൻ ടീം...
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. കിങ് ഖാനോടൊപ്പം നയൻതാര, വിജയ് സേതുപതി, യോഗി ബാബു എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഷാറൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ്ചില്ലീസാണ് ചിത്രം നിർമിക്കുന്നത്.
ജവാൻ റിലീസിന് തയാറെടുക്കുമ്പോൾ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റെഡ് ചില്ലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'അവൻ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു! ശ്രദ്ധിക്കുക...' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ കണ്ണുകളാണിത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വ്യത്യസ്ത ഗെറ്റപ്പുകളിൽ ഷാറൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്. അടുത്തിടെ കൈയിൽ തോക്കുമേന്തി നിൽക്കുന്ന ചിത്രം നടൻ പങ്കുവെച്ചിരുന്നു. 'ഞാൻ വില്ലനാകുമ്പോൾ ഒരു നായകനും എന്റെ മുന്നിൽ നിൽക്കാൻ കഴിയില്ല'... എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായിട്ടാണ് ജവാൻ പ്രദർശനത്തിനെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

