Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലീഡർ രാമയ്യ', സിദ്ധരാമയ്യയാവുന്നത് മക്കള്‍സെല്‍വന്‍?

text_fields
bookmark_border
Vijay Sethupathi to star in biopic of Karnataka’s to-be CM Siddaramaiah
cancel

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യ രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാകും നടൻ എത്തുകയെന്ന് സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുകയെന്നും ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.

വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. ഇതായിമായിട്ടാണ് വിജയ് സേതുപതി ബയോപിക്കിൽ അഭിനയിക്കുന്നത്.

വിജയ് സേതുപതിയാണ് സിദ്ധരാമയ്യയാവുന്നതെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Sethupathi to star in biopic of Karnataka’s to-be CM Siddaramaiah
Next Story