Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധരിക്കുന്നത് വിലയേറിയ വസ്ത്രങ്ങളാണ്, ആ ലേബൽ എനിക്ക് വേണ്ട; ആരാധികയോട് വിജയ് സേതുപതി

text_fields
bookmark_border
Vijay Sethupathi dismisses claims he’s a ‘simple man’, says what he wears is expensive
cancel

വളരെ സിമ്പിൾ ലുക്കിലാണ് നടൻ വിജയ് സേതുപതി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. നടന്റെ വസ്ത്രധാരണത്തെ പുകഴ്ത്തി ആരാധകർ എത്താറുണ്ട്. എന്നാൽ താൻ അത്ര സിമ്പിൾ അല്ലെന്ന് പറയുകയാണ് വിജയ് സേതുപതി. തന്റെ വസ്ത്രധാരണം കണ്ടിട്ട് താൻ സിമ്പിളാണെന്ന് പറയരുതെന്നും അനുയോജ്യമായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും ഒരു മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. വസ്ത്രധാരണത്തിലെ ലാളിത്യത്തെക്കുറിച്ച് പ്രശംസിച്ച ആരാധികക്ക് മറുപടിയായിട്ടായിരുന്നു നടന്റെ പ്രതികരണം.

'എന്റെ വസ്ത്രധാരണത്തെക്കുറിച്ച് എല്ലാവരും അതുതന്നെയാണ് പറയുന്നത്. പക്ഷെ അത് ശരിയല്ല. ഈ വസ്ത്രം എനിക്ക് അനുയോജ്യമായി തോന്നുന്നു ( ധരിച്ചിരിക്കുന്ന വസ്ത്രം ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു). എനിക്ക് കോട്ടോക്കെ ധരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഉറപ്പായും ധരിച്ചേനെ. എന്നാൽ ഈ വസ്ത്രമാണ് എനിക്ക് കൂടുതൽ ചേരുന്നതായി തോന്നുന്നത്. പക്ഷെ ഇത് ലാളിത്യമല്ല. ഇതെല്ലാം വിലയേറിയ വസ്ത്രങ്ങളാണ്. അതിനാൽ സിമ്പിൾ എന്നുള്ള ലേബൽ എനിക്ക് വേണ്ട' - വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിയുടെ മൂന്നാമത്തെ ഹിന്ദി പ്രൊജക്ടാണ് 'മെറി ക്രിസ്മസ്'. കത്രീന കൈഫായിരുന്നു നായിക. 2024 ജനുവരി 12 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Sethupathi dismisses claims he’s a ‘simple man’, says what he wears is expensive
Next Story