Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vijay Sethupathi cutting birthday cake with sword
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightവാളുകൊണ്ട്​ ജന്മദിന...

വാളുകൊണ്ട്​ ജന്മദിന കേക്ക്​ മുറിച്ച്​ വിജയ്​ സേതുപതി; ഒടുവിൽ മാപ്പും

text_fields
bookmark_border

ചെന്നൈ: ജന്മദിനാഘോഷത്തിനിടെ വാളുകൊണ്ട്​ കേക്ക്​ മുറിച്ച സംഭവത്തിൽ ​മാപ്പുപറഞ്ഞ്​ തമിഴ്​ സൂപ്പർ താരം വിജയ്​ സേതുപതി. ​താൻ കാണിച്ചുനൽകിയത്​​ തെറ്റായ ഉദാഹരണമാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങളിൽ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

സംവിധായകൻ പൊന്‍ റാമിന്‍റെ ഷൂട്ടിങ്​ പു​രോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചായിരുന്നു വിജയ്​ സേതുപതിയുടെ ജന്മദിനാഘോഷം. സിനിമയുടെ അണിയറപ്രവർത്തകൾ താരത്തിനായി വലിയൊരു കേക്കും ഒരുക്കിയിരുന്നു. വാളുപയോഗിച്ചാണ്​ അദ്ദേഹം കേക്ക്​ മുറിച്ചത്​. ആഘോഷത്തിന്‍റെ ചിത്രങ്ങൾ വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്​തു.

ചി​​ത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെ ഖേദം പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ താരം.'ജന്മദിനത്തിൽ എനിക്ക്​ ആശംസ അറിയിച്ച സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. മൂന്ന്​ ദിവസം മുമ്പ്​ ജന്മദിനാഘോഷത്തിൽ പ​ങ്കെടുക്കുന്നതി​നിടെ എടുത്ത ചിത്രം വിവാദമായിരിക്കുകയാണ്​ ഇപ്പോൾ. വാളുകൊണ്ട്​ ഞാൻ കേക്ക്​ മുറിക്കുന്നതാണ്​ ചിത്രം. ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സംവിധായകൻ പൊൻ റാമിന്‍റെ ചിത്രത്തിൽ വാൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. അതിനാൽ പൊൻ റാമിനും സംഘത്തിനുമൊപ്പം ജന്മദിനം ആഘോഷിക്കു​േമ്പാൾ കേക്ക്​ മുറിക്കാനായി വാൾ ഉപയോഗിച്ചു. അതൊരു തെറ്റായ ഉദാഹരമാണെന്ന്​ നിരവധിപേർ ചൂണ്ടിക്കാണിച്ചു. ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട്​ മാപ്പ്​ ചോദിക്കുന്നു' -വിജയ്​ സേതുപതി ട്വിറ്ററിൽ കുറിച്ചു.

നേരത്തേ വാളുകൊണ്ട്​ കേക്ക്​ മുറിച്ച ഗുണ്ടാസംഘത്തെ ചെന്നൈ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. സമാനമായ കുറ്റകൃത്യമാണ്​ താരം ചെയ്​തതെന്നാണ്​ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം.

ഇളയദളപതി വിജയ്​ക്കൊപ്പം വിജയ്​ സേതുപതിയുമെത്തിയ മാസ്റ്റർ തിയറ്ററുകളിൽ ഗംഭീര പ്രദർശനം നേടുന്നതിനിടെയാണ്​ പുതിയ വിവാദം. ജനുവരി 13ന്​ റിലീസ്​ ചെയ്​ത ചിത്രം തമിഴ്​നാട്ടിൽനിന്ന്​ മാത്രം മൂന്നുദിവസം ​െകാണ്ട്​ 50 കോടിയിലധികം നേടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Sethupathimaster
News Summary - Vijay Sethupathi apologises for cutting birthday cake with sword
Next Story