Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vijay
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'വിജയ് മക്കൾ ഇയക്കം'...

'വിജയ് മക്കൾ ഇയക്കം' രാഷ്​ട്രീയ പാർട്ടി പിരിച്ചുവിട്ടതായി എസ്​.എ. ചന്ദ്രശേഖർ

text_fields
bookmark_border

ചെന്നൈ: തമിഴ്​ സൂപ്പർ താരവും മകനുമായ വിജയ്​യുടെ പേരിൽ രൂപവത്​കരിച്ച 'വിജയ്​ മക്കൾ ഇയക്കം' രാഷ്​ട്രീയപാർട്ടി പിരിച്ചുവിട്ടതായി പിതാവ്​ എസ്​.എ. ചന്ദ്രശേഖർ ഹൈകോടതിയിൽ. ഇതോടെ വിജയ്​യുടെ പേരിൽ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പാർട്ടി പിരിച്ചുവിട്ടതായി തിങ്കളാഴ്​ചയാണ്​ സംവിധായകൻ കൂടിയായ എസ്​.എ. ചന്ദ്ര​ശേഖർ മ​ദ്രാസ്​ കോടതിയെ അറിയിച്ചത്​.

മാതാപിതാക്കളായ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ, ഫാൻസ്​ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ 11 പേർക്കെതിരെ വിജയ്​ ഹരജി നൽകിയിരുന്നു. ത​െൻറ പേര്​ പ്രചാരണങ്ങൾക്കും ആളുകളെ സംഘടിപ്പിക്കാനും​ ഉ​പയോഗിക്കുന്നതിൽനിന്നും രാഷ്​ട്രീയപാർടി രൂപീകരിക്കുന്നതിൽനിന്നും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.


വിജയ്​ മക്കൾ ഇയക്കം പിരിച്ചുവിട്ടതിന്​ പുറമെ ഹരജിയിൽ പറയുന്ന മറ്റു ​പത്തുപേരും രാജിക്കത്ത്​ നൽകിയതായും ചന്ദ്രശേഖർ കോടതിയെ അറിയിച്ചു. അതേസമയം സംഘടന വിജയ്​ ഫാൻസ്​ അസോസിയേഷനായി ത​ുടരും. കേസ്​ വീണ്ടും ഒക്​ടോബർ 29ന്​ പരിഗണിക്കും.


2020 ജൂണിലാണ്​ വിജയ്​ മക്കൾ ഇയക്കം എസ്​.എ. ചന്ദ്രശേഖർ രൂപവത്​കരിക്കുന്നത്​. തുടർന്ന്​ ഇത്​ രാഷ്​ട്രീയപാർട്ടിയായി തെരഞ്ഞെടുപ്പ്​ കമീഷനിൽ രജിസ്​റ്റർ ചെയ്​തു. എന്നാൽ ത​െൻറ പേരിൽ രാഷ്​ട്രീയ പാർട്ടി രൂപവത്​കരിച്ചതിനെതിരെ വിജയ്​ രംഗത്തെത്തുകയായിരുന്നു. താനുമായി ഒരു ബന്ധവും പാർട്ടിക്കില്ലെന്നും പിതാവാണ്​ രാഷ്​ട്രീയ പാർട്ടി രൂപവത്​കരിച്ചതെന്നും ആരും ഇതിൽ ചേരരുതെന്നും വിജയ്​ അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayVijay makkal iyakkamSA Chandrasekar
News Summary - Vijay Makkal Iyakkam dissolved Actor Vijays father tells court c
Next Story