25 വർഷത്തിന് ശേഷം വിജയ് കൃഷ്ണൻ വീണയെ കണ്ടപ്പോൾ; പ്രീതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത്
text_fieldsദിനേശ് ബാബു സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ജാംഗിയാനി, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്കരണമാണ് ചിത്രം.
ഇപ്പോഴിതാ മഴവില്ലിലെ നായികയായ പ്രീതിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് വിനീത്. 'ദുബായിൽ വെച്ച് ആരാധ്യയായ പ്രീതി ജാംഗിയാനിയെ കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ ഒത്തു കൂടിയപ്പോൾ ഒരുപാട് നല്ല മഴവില്ല് ഓർമകൾ തിരികെ വന്നു' എന്നാണ് വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്‍റുമായി എത്തിയത്. 'ചാക്കോച്ചൻ അറിയണ്ട', 'എന്തായാലും ആ സിനിമയിൽ അത്ര ക്രൂരത വേണ്ടായിരുന്നു, ചാക്കോച്ചൻ കൂടി വേണമായിരുന്നു', 'അവസാനം അവർ ഒന്നിച്ചു' എന്നിങ്ങനെ നിരവധി കമന്‍റുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് പ്രീതി ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചിരുന്നു. നടൻ പർവിൻ ദബാസിനെയാണ് പ്രീതി വിവാഹം കഴിച്ചത്. 2006-ൽ പുറത്തിറങ്ങിയ വിത്ത് ലവ് തുംഹാര എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2008ലായിരുന്നു വിവാഹം. മുംബൈയിലെ ബാന്ദ്രയിലാണ് താമസിക്കുന്നത്. ഇപ്പോൾ സിനിമ ഉപേക്ഷിച്ച് ആം റെസ്‌ലിങ്ങിൽ വ്യാപൃതയാണ്. പീപ്പിൾസ് ആം റെസ്‌ലിങ് ഫെഡറേഷൻ ഇന്ത്യയുടെ പ്രസിഡന്റായും ഏഷ്യൻ ആം റെസ്‌ലിങ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

