Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരാധകർ കാത്തിരുന്ന...

ആരാധകർ കാത്തിരുന്ന മുഹൂർത്തം; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി

text_fields
bookmark_border
ആരാധകർ കാത്തിരുന്ന മുഹൂർത്തം; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി
cancel

തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ജനപ്രിയമായ ഓൺ-സ്‌ക്രീൻ ജോഡികളിലൊന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇവരുടെ പേരുകൾ ചേർത്തുവെച്ച് ആരാധകർ നൽകിയ 'വിരോഷ്' എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇന്നാണ് ആരാധകർ കാത്തിരുന്ന വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന വിവാഹം. വിവാഹവാർത്ത പുറത്തുവന്നതോടെ 'വിരോഷ്' എന്ന പേര് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഇരുവരുടെയും വിവാഹ ക്ഷണകത്തിലൂടെയാണ് വിവാഹ തിയതി ആരാധകരിലേക്കെത്തിയത്.

വിരോഷ് എന്ന് പേരു നൽകിയിരിക്കുന്ന വിവിധ വിനോദങ്ങളുടെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൂള്‍സൈഡിൽ വോളിബോള്‍ കളിക്കുന്ന ചിത്രം വിജയ് ദേവരകൊണ്ടതന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പഴങ്ങളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നർ ടേബിളാണ് രശ്മിക തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതില്‍ വിരോഷ് എന്നെഴുതിയ വിവാഹ ക്ഷണക്കത്തും കാണാം. അതിഥികള്‍ക്ക് പ്രത്യേക രീതിയിലുള്ള ജാപ്പാനീസ് അത്താഴമാണ് വിരുന്നിൽ ഒരുക്കിയിരിക്കുന്നത്.

രാവിലെ 10:10നായിരുന്നു വിജയ് യുടെയും രശ്മികയുടെയും വിവാഹം. ഉദയ്പൂരിലെ ഐ.ടി.സി മെമെന്റോസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഡംബരങ്ങളേക്കാൾ സ്വകാര്യതക്കും വൈകാരികമായ നിമിഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, തികച്ചും പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ വിജയ്‌യുടെ അമ്മ രശ്മികക്ക് കുടുംബത്തിന്റെ പാരമ്പര്യമായി ലഭിച്ച വളകൾ സമ്മാനിച്ചിരുന്നു. ഹൈദരാബാദിൽ വെച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വമ്പിച്ച വിവാഹ വിരുന്ന് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡിയിൽ പിന്നീടിറങ്ങിയ ചിത്രമായിരുന്നു ഡിയർ കോമ്രേഡ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeddingUdaipurVijay DeverakondaRashmika Mandannacelebrity news
News Summary - Vijay Deverakonda and Rashmika Mandanna tie the knot in Udaipur
Next Story