മക്കൾക്കൊപ്പം ആദ്യ വിവാഹവാർഷികം!കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് നയൻതാര, കടന്നു പോയ ഒരു വർഷത്തെ കുറിച്ച് വിഘ്നേഷ്
text_fieldsമക്കൾക്കൊപ്പം ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. വിവാഹവാർഷികത്തോടനുബന്ധിച്ച് വിഘ്നേഷ് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായിട്ടുണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേര്‍ത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.
'നമ്മളുടെ വിവാഹം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കൾ ഒന്നാം വിവാഹവാർഷികാശംസകൾ നേർന്നത്. എന്നാൽ അത് സത്യമാണ്. ഞാൻ ഒരുപാട് നിന്നെ സ്നേഹിക്കുന്നു. എല്ലാ അനുഗ്രഹത്തോടെയും സ്നേഹത്തോടെയും നമ്മൾ ഒന്നിച്ച് ജീവിതം തുടങ്ങി. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്, കുറെ കാര്യങ്ങൾ ഒന്നിച്ച് ചെയ്ത് തീർക്കാനുമുണ്ട്'- വിഘ്നേഷ് പറയുന്നു.
എന്റെ ജീവൻ നീയാണ്. വളരെ മനോഹരമായ നിമിഷങ്ങളിലൂടെയാണ് ഈ ഒരു വർഷം കടന്നു പോയത്. ഒരുപാട് തിരിച്ചടികളും ഉയർച്ച താഴ്ചകളും നമുക്ക് നേരിടേണ്ടി വന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ അതൊക്കെ സന്തോഷമായി മാറും- വിഘ്നേഷ് കുറിച്ചു.
2022 ഒക്ടോബര്‍ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടകുഞ്ഞുങ്ങൾ ജനിക്കുന്നത്. ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങളുടെ പേര്. വിഘ്നേഷാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെത്തിയ പുതിയ അതിഥികളെ പരിചയപ്പെടുത്തിയത്.രുദ്രൊനീല്‍ എന്‍. ശിവ ഉലകിനെ ദൈവിക് എന്‍. ശിവ എന്നാണ് കുഞ്ഞുങ്ങളുടെ യഥാർഥ പേരുകൾ.
തെന്നിന്ത്യൻ സിനിമാ ലേകാത്ത് ഏറ്റവും കൂടുതൽ ആരാധകരുളള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ജൂൺ ഒമ്പതിനായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഷാറൂഖ് ഖാൻ, രജനികാന്ത്, സൂര്യ, ജ്യോതിക, എ.ആർ റഹ്മാൻ തുടങ്ങിയ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.