Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാ ബാലന്റെ ആസ്തി 136 കോടി; ഇപ്പോഴും താമസിക്കുന്നത് വാടക വീട്ടിൽ, കാരണം പറഞ്ഞ് നടി

text_fields
bookmark_border
Vidya Balan reveals why she lives in a rented house with husband Siddharth Roy Kapur: ‘Buying a house is a…’
cancel

കോടികളുടെ ആസ്തിയുണ്ടായിട്ടും ഇപ്പോഴും വാടക വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ച് നടി വിദ്യ ബാലൻ. ഇതുവരെയായിട്ടും താൻ ആഗ്രഹിക്കുന്നത് പോലെയൊരു വീട് കണ്ടെത്താനായിട്ടില്ലെന്നും ഇതിനോടകം ഒരു 25 ൽ അധികം വീടെങ്കിലും സന്ദർശിച്ചു കാണുമെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നമുക്ക് മനസിന് അനുയോജ്യമായ വീട് കണ്ടെത്തുന്നത് വിധിയാണ്. ഒരു വീട്ടിൽ കയറുമ്പോൾ, നമ്മുടെതാണെങ്കിൽ നമുക്ക് അത് മനസിലാകും. നിലവിൽ ഞാനും ഭർത്താവ് സിദ്ധാർഥ് റോയ് കപൂറും മുംബൈയിൽ വാടക്കാണ് താമസിക്കുന്നത്. ഞങ്ങൾ ഏകദേശം 25 വീടുകൾ സന്ദർശിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ മനസിന് ഇണങ്ങിയ വീട് കണ്ടെത്താനായില്ല- വിദ്യ തുടർന്നു.

തിരച്ചിലിനൊടുവിൽ ഞങ്ങൾക്ക് രണ്ടുപേർക്കും മനസിന് ഇഷ്ടപ്പെട്ട വീട് കണ്ടെത്തി. പക്ഷെ അത് വാടക വീടായിരുന്നു. തുടക്കത്തിൽ വാടക വീട്ടിൽ താമസിക്കാൻ എനിക്ക് യാതൊരു താൽപര്യമില്ലായിരുന്നു. ശേഷം ഞങ്ങൾ വീണ്ടും വീട് അന്വേഷണം തുടർന്നു. പക്ഷെ കാര്യമുണ്ടായില്ല. അങ്ങനെയൊരു വീട് കണ്ടെത്താൻ ഞങ്ങൾക്ക് ആയില്ല. വീണ്ടും ഞങ്ങൾ ആ പ‍ഴയ വീട്ടിലെത്തി. അവസാനം ആ വീട് വാടകക്ക് എടുക്കാൻ തീരുമാനിച്ചു.ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തിൽ പൂന്തോട്ടവും കടൽ കാഴ്ചയും ആസ്വദിക്കാൻ കഴിയുന്ന ഒരു വീട് കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

15 വർഷം മുമ്പ് ഞാനും അമ്മയും ഒരു വീട് വാങ്ങാൻ തീരുമാനിച്ചിരുന്നു. ഒരുപാട് അന്വേഷണത്തിന് ശേഷമാണ് ഞങ്ങൾ മനസിൽ കണ്ടത് പോലെയൊരു വീട് വാങ്ങിയത്. പക്ഷെ ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണത്തിനെക്കാൾ കൂടുതലായിരുന്നു വീടിന്റെ വില. ഇം.എം.ഐയിലാണ് വീട് വാങ്ങിയത്. അന്ന് വീട് വാങ്ങാൻ എന്നെ പ്രേരിപ്പച്ചത് അമ്മയായിരുന്നു'- വിദ്യാ ബാലൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vidya Balan reveals why she lives in a rented house with husband Siddharth Roy Kapur: ‘Buying a house is a…’
Next Story