Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എം.എസ്. സുബ്ബുലക്ഷ്മിയാകാൻ ഏഴ് ഓഫറുകൾ വന്നു; അനുമതിയില്ലാതെ സിനിമ ചെയ്യാനില്ല’: മനസ്സ് തുറന്ന് വിദ്യാ ബാലൻ

text_fields
bookmark_border
Vidya Balan
cancel
camera_alt

വിദ്യാ ബാലൻ, ‘എം.എസ്. സുബ്ബുലക്ഷ്മി

കർണാടക സംഗീത ലോകത്തെ അനശ്വര പ്രതിഭ എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള തന്റെ വിഷമവും, പിന്നീട് അവരെ ആദരിച്ചുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ടിന് ശേഷമുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്തി ബോളിവുഡ് താരം വിദ്യാ ബാലൻ.

രാജീവ് മേനോൻ സംവിധാനം ചെയ്യാനിരുന്ന എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക് നിയമപോരാട്ടങ്ങളെത്തുടർന്ന് മുടങ്ങിപ്പോയത് തനിക്ക് വലിയ ഹൃദയവേദനയാണ് സമ്മാനിച്ചതെന്ന് വിദ്യാ ബാലൻ പറഞ്ഞു. അടുത്തിടെ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിദ്യാ ബാലൻ തന്റെ മനസ്സിലെ വലിയ ആഗ്രഹത്തെക്കുറിച്ചും അതിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും തുറന്നുപറഞ്ഞത്.

2012-2014 കാലഘട്ടത്തിലാണ് രാജീവ് മേനോനുമായി ചേർന്ന് സുബ്ബുലക്ഷ്മിയുടെ ജീവിതകഥ സിനിമയാക്കാൻ വിദ്യാ ബാലൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചിത്രത്തിനെതിരെ കോടതിയിൽ നിന്നും സ്റ്റേ ഓർഡർ ലഭിച്ചതോടെ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.

‘2012ലോ 2013ലോ അതുമല്ലെങ്കിൽ 2014ൽ രാജീവ് മേനോന്റെ സംവിധാനത്തിൽ എം.എസ്. സുബ്ബുലക്ഷ്മിയാകാൻ ഞാൻ തയാറെടുത്തതാണ്. എന്നാൽ നിയമപരമായ സ്റ്റേ ഓർഡർ കാരണം ആ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. അന്നുമുതൽ എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. കാരണം എം.എസ്. അമ്മയുടെ വേഷം ചെയ്യുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു’ വിദ്യാ ബാലൻ പറഞ്ഞു.

കുട്ടിക്കാലം മുതൽ തന്റെ വീടുകളിൽ എന്നും കേട്ടിരുന്ന ശബ്ദമായിരുന്നു സുബ്ബുലക്ഷ്മിയുടേതെന്ന് വിദ്യാ ബാലൻ ഓർത്തു. എല്ലാ ദിവസവും രാവിലെ എം.എസ്. സുബ്ബുലക്ഷ്മിയുടെ വെങ്കിടേശ സുപ്രഭാതം കേട്ടാണ് ഞങ്ങൾ ഉണർന്നിരുന്നത്.

അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും എനിക്ക് നന്നായി അറിയാമായിരുന്നു. രാജീവ് മേനോൻ അതിമനോഹരമായ ഒരു തിരക്കഥയും തയാറാക്കിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ ആ സിനിമ നടന്നില്ല വിദ്യാ കൂട്ടിച്ചേർത്തു.

സിനിമ മുടങ്ങിയെങ്കിലും 2024 സെപ്റ്റംബർ 16ന് സുബ്ബുലക്ഷ്മിയുടെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിദ്യാ ബാലൻ സുബ്ബുലക്ഷ്മിയുടെ ഐക്കണിക് ലുക്കുകൾ പുനഃസൃഷ്ടിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ അനു പാർത്ഥസാരഥിയുമായി ചേർന്നാണ് 'എം.എസ്. ബ്ലൂ' സാരിയടക്കം ധരിച്ച് വിദ്യാ ഈ ചിത്രങ്ങൾ ഒരുക്കിയത്.

ഈ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൻ തരംഗമായതിന് പിന്നാലെ സുബ്ബുലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി സിനിമ നിർമിക്കാൻ ഏഴ് വ്യത്യസ്ത സംവിധായകർ തന്ന സമീപിച്ചതായി വിദ്യാ വെളിപ്പെടുത്തി. എന്നാൽ നിയമപരമായ അനുമതിയില്ലാതെ അത്തരം ഒരു പ്രൊജക്റ്റിലും ഭാഗമാകില്ലെന്ന നിലപാടിലാണ് വിദ്യ വ്യക്തമാക്കി.

‘ഫോട്ടോഷൂട്ട് പുറത്തുവന്നതിന് ശേഷം എം.എസ്. സുബ്ബുലക്ഷ്മിയുടെ വേഷം ചെയ്യാൻ എന്നെ തേടി ഏഴ് സിനിമ ഓഫറുകളാണ് വന്നത്. എന്നാൽ കൃത്യമായ അനുമതി പത്രങ്ങളും ക്ലിയറൻസും നേടി വരികയാണെങ്കിൽ മാത്രം ഞാൻ അത് പരിഗണിക്കാം എന്ന് ഞാൻ വ്യക്തമായി പറഞ്ഞു. ഇല്ലെങ്കിൽ ഈ സിനിമ ചെയ്യാൻ എനിക്ക് സാധിക്കില്ല’ വിദ്യാ ബാലൻ തന്റെ നിലപാട് വ്യക്തമാക്കി.

എം.എസ്. സുബ്ബുലക്ഷ്മിയെ കൂടാതെ ബോളിവുഡിന്റെ നിത്യഹരിത നടി മീനാ കുമാരി, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എന്നിവരുടെ വേഷങ്ങൾ ചെയ്യാനും തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വിദ്യാ വെളിപ്പെടുത്തി. റീതേഷ് ബത്രയുടെ സംവിധാനത്തിൽ ഇന്ദിരാ ഗാന്ധിയുടെ വെബ് സീരീസ് ചെയ്യാനിരുന്നതാണെങ്കിലും അതും പിന്നീട് മുന്നോട്ട് പോയില്ല.

രജനികാന്ത് നായകനായ 'ജയിലർ 2'വിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിദ്യാ ബാലൻ ഇപ്പോൾ. അതേസമയം, പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ബയോപിക്കിൽ യുവനടി രശ്മിക മന്ദാനയാണ് സുബ്ബുലക്ഷ്മിയായി അഭിനയിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vidya Balan Missed Subbulakshmi Role
Next Story