Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങൾ വളരെ അടുത്ത ബന്ധുക്കളാണ്; പക്ഷെ ആകെ നേരിൽ കണ്ടത് രണ്ട് തവണ -പ്രിയാമണി

text_fields
bookmark_border
Vidya Balan and Priyamani are second cousins, but they have only met twice
cancel

ബോളിവുഡ് താരം വിദ്യാ ബാലനും താനും അടുത്ത ബന്ധുക്കളാണെന്ന് പ്രിയാമണി. തന്റെ കസിൻ ആണെന്നും എന്നാൽ ആദ്യമായി കാണുന്നത് ഒരു പുരസ്കാരദാന ചടങ്ങിൽ വെച്ചാണെന്നും പ്രിയ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിദ്യ വളരെ നല്ല വ്യക്തിയാണെന്നും താരം കൂട്ടിച്ചേർത്തു.

' വിദ്യ എന്റെ ഏറ്റവും അടുത്ത ബന്ധുവാണ്. പിതാവ് വഴിയുള്ള ബന്ധമാണ്. ഞങ്ങളുടെ മുത്തച്ഛന്മാർ സഹോദരങ്ങളാണ്. എന്നാൽ ഞങ്ങൾ പരസ്പരം കണ്ടിട്ടുള്ളത് രണ്ട് തവണ മാത്രമാണ്. ഒരു പുരസ്കാരദാന ചടങ്ങിലാണ് ആദ്യമായി വിദ്യയെ കാണുന്നത്. അന്നെനിക്ക് പുരസ്കാരം നൽകിയത് വിദ്യയാണ്. അന്നാണ് ആദ്യമായി സംസാരിക്കുന്നത്.പിന്നീട് കാണുന്നത് ഷാറൂഖ് ഖാന്റെ പിറന്നാൾ പാർട്ടിയിൽ വെച്ചാണ്.വളരെ നല്ല സ്നേഹമുള്ള വ്യക്തിയാണ് വിദ്യ'- പ്രിയാമണി പറഞ്ഞു.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് പ്രിയാമണി.തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തുന്നത്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ചിത്രത്തില്‍ ഒരു ഐറ്റം സോംഗ് അവതരിപ്പിച്ചു കൊണ്ടാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതീത്, സാലം വെങ്കി, ജവാന്‍, ആര്‍ട്ടിക്കിള്‍ 370, മൈദാന്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. വെബ് സീരീസുകളിലും സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vidya Balan and Priyamani are second cousins, but they have only met twice
Next Story