പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു
text_fieldsചെന്നൈ: തെന്നിന്ത്യൻ സിനിമ മേഖലയിലെ മുൻനിര നടന്മാരോടൊപ്പം അഭിനയിച്ച ആദ്യകാല നടി പുഷ്പലത (87) ചെന്നൈയിൽ അന്തരിച്ചു.
നടനും നിർമാതാവുമായ പരേതനായ എ.വി.എം. രാജനാണ് ഭർത്താവ്. വാർധക്യസഹജമായ അസുഖങ്ങൾമൂലം കിടപ്പിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു മരണം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി നിരവധി ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. 1958ൽ സെങ്കോൈട്ട സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
എം.ജി.ആർ, ശിവാജി ഗണേശൻ, കമൽഹാസൻ തുടങ്ങിയ നടന്മാരോടൊപ്പം നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത ‘നഴ്സ്’ ആണ് ആദ്യ മലയാള ചലച്ചിത്രം.
1999ൽ മുരളി നായകനായ പൂവാസം എന്ന ചിത്രത്തിലാണ് പുഷ്പലത അവസാനമായി അഭിനയിച്ചത്. സിനിമ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

