Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ. മാധവന്റെ മകൻ വേദാന്ത് ഏഷ്യൻ ഗെയിംസിലേക്ക്; ദുബൈയിൽ അഞ്ച് വർഷത്തെ കഠിന പരിശീലനം

text_fields
bookmark_border
ആർ. മാധവന്റെ മകൻ വേദാന്ത് ഏഷ്യൻ ഗെയിംസിലേക്ക്; ദുബൈയിൽ അഞ്ച് വർഷത്തെ കഠിന പരിശീലനം
cancel

ജപ്പാനിൽ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയാറെടുക്കുകയാണ് ഇന്ത്യൻ നീന്തൽ താരം വേദാന്ത് മാധവൻ. പ്രശസ്ത ബോളിവുഡ് താരം ആർ മാധവന്റെ മകനായ വേദാന്ത് തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിനായി കഴിഞ്ഞ അഞ്ച് വർഷമായി ദുബൈയിൽ താമസിച്ച് കഠിനമായ പരിശീലനം നടത്തിവരികയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് മകന് കൂടുതൽ മികച്ച കായിക പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധവനും കുടുംബവും ദുബൈയിലേക്ക് താമസം മാറിയത്.

കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തിന് ഒരുങ്ങുമ്പോഴും മാധ്യമശ്രദ്ധയോ ജനപ്രീതിയോ അല്ല തന്നെ നയിക്കുന്നതെന്നും പൂളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് രാജ്യത്തിന് അഭിമാനമാകുക എന്നത് മാത്രമാണ് പ്രധാന ലക്ഷ്യമെന്നും വേദാന്ത് വ്യക്തമാക്കി. പ്രശസ്തിക്ക് പുറകെ പോകുന്നില്ലെന്നും കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ നമ്മൾ സ്വാഭാവികമായും ശ്രദ്ധിക്കപ്പെടുമെന്നും താരം മാധ്യങ്ങളോട് പറഞ്ഞു.

ഇന്ത്യക്കാരിൽ ജന്മനാ മികച്ച കായിക പ്രതിഭയുണ്ടെന്നും ശരിയായ ഭക്ഷണക്രമവും ചിട്ടയായ പരിശീലനവും പ്രചോദനവും ഉണ്ടെങ്കിൽ അന്താരാഷ്ട്ര തലത്തിൽ വലിയ മുന്നേറ്റം നടത്താൻ ഇന്ത്യൻ അത്ലറ്റുകൾക്ക് സാധിക്കുമെന്നും വേദാന്ത് മാധവൻ പ്രത്യാശ പ്രകടിപ്പിച്ചു. മകൻ ഏഷ്യൻ ഗെയിംസിനായി ഒരുങ്ങുമ്പോൾ ആർ മാധവനും സിനിമാ ജീവിതത്തിൽ സജീവമായി തുടരുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച പത്മശ്രീ പുരസ്കാരം തന്റെ ഭാവി സിനിമാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്നും ഉത്തരവാദിത്തം വർദ്ധിപ്പിക്കുമെന്നും ആർ മാധവൻ അടുത്തിടെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'ജി.ഡി.എൻ' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത 'ധുരന്ധർ' എന്ന സിനിമയും ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vedant Madhavan Eyes Asian Games
Next Story