Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൗതുകമുണർത്തി വാലാട്ടിയുടെ തീം സോങ്- വിഡിയോ

text_fields
bookmark_border
Valatty Movie  animation Video went Viral
cancel

പതിനൊന്നു നായകളേയും ഒരു പൂവൻ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലാട്ടി. ജൂലൈ 21നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സിനിമ റിലീസിനൊരുങ്ങുമ്പോൾ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഏറെ കൗതുകകരമാണ് ഈ ഗാനം .പേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിക്കുന്ന ഈ ഗാനം ഈ ചിത്രത്തിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ്.വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം കൃഷ്ണയാണ് ആലപിച്ചത്. വരുൺ സുനിൽ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. രാജേഷ് വൈദ്യയാണ് പാട്ടിനു വേണ്ടി വീണയിൽ ഈണമിട്ടത്. ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അജു വർഗീസ്, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്കു ശബ്ദം നൽകുന്നത്. വിഷ്ണു പണിക്കർ ആണ് ‘വാലാട്ടി’യുടെ ഛായാഗ്രഹണം. എഡിറ്റിങ്: അയൂബ് ഖാൻ. അരുൺ വെഞ്ഞാറമൂട് കലാസംവിധാനം നിർവഹിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Valatty Movie animation Video went Viral
Next Story