മൃഗങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന 'വാലാട്ടി'; റിലീസ് പ്രഖ്യാപിച്ചു
text_fieldsവളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ് വാലാട്ടി. ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. മെയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവൻ.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുക. ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോരുന്ന ഒരു യുണിവേഴ്സൽ ചിത്രമാണ് വാലാട്ടി.
വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് അയൂബ് ഖാന്. വാര്‍ത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

