മുൻ കാമുകനെതിരെ ആത്മഹത്യാ കുറിപ്പ്; സീരിയൽ നടി വൈശാലി ടക്കർ മരിച്ച നിലയിൽ
text_fieldsഭോപാൽ: ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരം വൈശാലി ടക്കർ മരിച്ച നിലയിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മുൻ കാമുകന്റെ ഭീഷണിയും ശല്യവും കാരണം മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
'യേ രിസ്താ ക്യാ കെഹ്‌ലാത ഹേ', 'സസുരാൽ സിമർ കാ' എന്നീ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് വൈശാലി ടക്കർ. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
2015ൽ യേ രിസ്താ ക്യാ കെഹ്‌ലാത ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ 'രക്ഷാബന്ധൻ' എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

