Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകുടുംബ ചിത്രവുമായി...

കുടുംബ ചിത്രവുമായി ഉർവശി! ഇൻസ്റ്റഗ്രാമിൽ സജീവമായി നടി

text_fields
bookmark_border
കുടുംബ ചിത്രവുമായി ഉർവശി! ഇൻസ്റ്റഗ്രാമിൽ സജീവമായി നടി
cancel

സോഷ്യൽ മീഡിയയിൽ സജീവമാകാനൊരുങ്ങി നടി ഉർവശി. ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ജൂൺ രണ്ടിനാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. മൂന്ന് ദിവസത്തിനുള്ളിൽ 33.5 K ഫോളോവേഴ്സിനെയാണ് താരം നേടിയത്. മോഹൻലാൽ, മമ്മൂട്ടി, ഷാറൂഖ് ഖാൻ, സൂര്യ, ടൊവിനോ, ധനുഷ്, വിജയ് സേതുപതി, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ 18 പേരെയാണ് നടി ഫോളോ ചെയ്യുന്നത്.

അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ആരാധകർക്കായി ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതെന്നും ഇന്നു മുതല്‍ സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി വിഡിയോയിൽ പറയുന്നു. മകൻ ഇഷാനേയും ഭർത്താവ് ശിവപ്രസാദിനേയും വിഡിയോയിൽ കാണാം.

നടിയെ സോഷ്യൽ മീഡിയയിലേക്ക് സ്വാഗതം ചെയ്ത് നിരവധി ആരാധകർ എത്തിയിട്ടുണ്ട്. ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ് ഉര്‍വശിയുടെ അവസാനം റിലീസിനെത്തിയ മലയാള ചിത്രം. ‘ഉള്ളൊഴുക്ക്’, ‘ഹെര്‍’, ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്നിവയാണ് ഉര്‍വശിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urvashi
News Summary - Urvashi Open Account In Instagram, Her Family Pic went Viral
Next Story