Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്‌യുടെ അമ്മയാകാൻ ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും നിരസിക്കേണ്ടി വന്നുവെന്ന് ഉർവശി

text_fields
bookmark_border
വിജയ്‌യുടെ അമ്മയാകാൻ ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും നിരസിക്കേണ്ടി വന്നുവെന്ന് ഉർവശി
cancel
camera_alt

ഉർവശി, വിജയ്

വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ എന്തുകൊണ്ട് താൻ നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉർവശി. മാത്രമല്ല, വിജയ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ അനുഭവവും താരം പങ്കുവെച്ചു. ദ മോളിവുഡ് ഷോ ടൈം എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്.

നാഗർകോവിലിൽ വെച്ച് നടന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് ഉർവശി ഓർക്കുന്നു. ‘ഞാൻ അന്ന് മുകളിലത്തെ ഫ്ലോറിലാണ് താമസിച്ചിരുന്നത്. താഴേക്ക് ഇറങ്ങാൻ ലിഫ്റ്റിനടുത്തേക്ക് പോയപ്പോഴാണ് ഒരു തമിഴ് പ്രൊഡക്ഷൻ മാനേജർ ഓടി വന്നത്.

‘താഴെ എസ്എ സാർ ഇരിപ്പുണ്ട്, അടുത്ത് ശോഭാമ്മയും. നടുക്കായി കൊച്ചു മുഖമുള്ള ഒരു പയ്യനും. എനിക്ക് പെട്ടെന്ന് മനസിലായി. ഞങ്ങൾ തമ്മിൽ നാലോ അഞ്ചോ വയസിന്റെ വ്യത്യാസമേയുള്ളൂ. അന്ന് സാർ എന്നോട് പറഞ്ഞു, 'ഉർവശീ, നിങ്ങളുമായി അവന് വലിയ പ്രായ വ്യത്യാസമില്ല, അവൻ നായകനായി അഭിനയിക്കാൻ പോകുകയാണ്' എന്ന്. ഞാൻ സൂപ്പർ എന്ന് പറഞ്ഞു. അപ്പോൾ സാർ ഒരു കാര്യം കൂടി പറഞ്ഞു, ആ സിനിമയിൽ മലയാളത്തിൽ നിന്ന് ഒരു നടി ചെയ്യേണ്ട ഒരു കഥാപാത്രമുണ്ട് എന്ന്.

അപ്പോൾ ഞാൻ പറഞ്ഞു, ആ റോളിലേക്ക് ബിന്ദു പണിക്കർ ചെയ്താൽ നന്നായിരിക്കും എന്ന്. എന്റെ പ്രൊഡക്ഷൻ മാനേജറോട് ബിന്ദുവിന്റെ നമ്പർ കൊടുക്കാനും പറഞ്ഞു. പിന്നീട് ബിന്ദു ആ സിനിമയിൽ അഭിനയിച്ചോ എന്ന് എനിക്കറിയില്ല. അങ്ങനെയാണ് ഞാൻ വിജയ്‌യെ ആദ്യമായി കാണുന്നത്. അന്ന് ചെറുതായി ചിരിക്കുകയൊക്കെ ചെയ്തുവെന്ന് ഉർവശി കൂട്ടിച്ചേർത്തു.

ആ കൂടിക്കാഴ്ചക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് തമിഴിൽ നിന്ന് വിജയ്‌യുടെ നിരവധി സിനിമകളിലേക്ക് തനിക്ക് ക്ഷണം വന്നിരുന്നതായി ഉർവശി വെളിപ്പെടുത്തി. അതിൽ ഏറ്റവും ശ്രദ്ധേയമായത് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ഹിറ്റ് ചിത്രമാണ്. ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി ആദ്യം എന്നെയും വിജയ്‌യേയും വെച്ചാണ് പ്ലാൻ ചെയ്തിരുന്നത്. അച്ചുവിന്റെ അമ്മയിൽ ഞാനും മീര ജാസ്മിനും ചെയ്തത് പോലെയായിരുന്നു ആ സിനിമ കൺസീവ് ചെയ്തിരുന്നത്.

നേരിട്ട് അമ്മയും മകനുമാണെന്ന് സിനിമയിൽ പറയില്ല, പക്ഷെ ആ ഒരു ബന്ധമായിരുന്നു. പക്ഷേ എനിക്ക് ആ റോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം അന്ന് ഞാൻ കല്യാണം കഴിഞ്ഞതേ ഉള്ളൂ, എന്റെ മകൾ ജനിച്ചിട്ടു പോലുമില്ല. ആ സമയത്ത് ഒരു മകന്റെ അമ്മയായി അഭിനയിക്കാൻ എനിക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഞാൻ ആ സിനിമ വേണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ആ റോൾ പിന്നീട് നദിയ മൊയ്തുവിലേക്ക് പോയതെന്ന് ഉർവശി പറയുന്നു.

എം കുമരൻ മാത്രമല്ല, അതിന് ശേഷവും വിജയ് ചിത്രങ്ങളിൽ നിന്ന് തന്നെ തേടി അവസരങ്ങൾ വന്നിരുന്നുവെന്ന് ഉർവശി പറയുന്നു. എന്നാൽ മലയാളത്തിലെ തിരക്ക് കാരണവും, തന്റെ കരിയറിലെ മാറ്റങ്ങൾ കാരണവുമാണ് അവ വേണ്ടെന്ന് വെക്കേണ്ടി വന്നത്. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ലീഡ് റോളുകളിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. അമ്മ വേഷങ്ങളിലേക്ക് ധാരാളം വിളികൾ വന്നു, പക്ഷെ അന്ന് ഞാൻ കേന്ദ്ര കഥാപാത്രമായി നിൽക്കുന്ന സിനിമകളാണ് കൂടുതലും തിരഞ്ഞെടുത്തത് എന്നും ഉർവശി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Urvashi on rejecting Vijay films
Next Story