എട്ട് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഊര്‍മിള മതോണ്ഡ്കർ
text_fieldsനടി ഉര്‍മിള മതോണ്ഡ്ക്കറും ഭര്‍ത്താവ് മൊഹ്‌സിന്‍ അഖ്തര്‍ മിറും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനമാവശ്യപ്പെട്ട് ഊര്‍മിള മതോണ്ഡ്കര്‍ മുംബൈയിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.എട്ട് വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാനൊരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമല്ല.
2016 ഫെബ്രുവരി നാലിനാണ് ഊര്‍മിളയും മൊഹ്‌സിനും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പത്തുവയസ്സിന്റെ പ്രായവ്യത്യാസം വിവാഹ സമയത്ത് വൻ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവാണ് ഇരുവരും. മുമ്പ് ഒന്നിച്ചുള്ള ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹമോചനം സംബന്ധിക്കുന്നതൊന്നും ഇതുവരെ ഇരുവരും പൊതുവിടത്തില്‍ പങ്കുവെച്ചിട്ടില്ല. കുറച്ചുകാലമായി ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.
1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രമാണ് ഉര്‍മിളക്ക് ജനശ്രദ്ധ നേടികൊടുക്കുന്നത്. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും പിന്നീട് ശിവസേനയിലും അംഗമായി. എ മാന്‍സ് വേള്‍ഡ്, ലക്ക് ബൈ ചാന്‍സ്, മുംബൈ മസ്ത് കലന്ദര്‍, ബി.എ. പാസ്സ് എന്നീ ചിത്രങ്ങളില്‍ മൊഹ്‌സിൻ അഭിനയിച്ചിരുന്നു. പിന്നീട് സിനിമാമേഖല വിട്ട് ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

