Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലിയോ കണ്ടു, ...

ലിയോ കണ്ടു, ലോകേഷിന്റെ രഹസ്യം പുറത്തുവിട്ട് ഉദയനിധി സ്റ്റാലിൻ

text_fields
bookmark_border
Udhayanidhi Stalin drops big hint about LCU as he reviews Thalapathy Vijays Leo
cancel

ലിയോയുടെ പ്രത്യേക പ്രദർശനത്തിന് ശേഷം ചിത്രത്തെ പുകഴ്ത്തി നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് ലിയോ ടീമിനെ അഭിനന്ദിച്ച് സ്റ്റാലിൻ എത്തിയത്.

'ദളപതി അണ്ണാ , ലോകേഷിന്റെ അത്യുഗ്രൻ ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതവും അൻപറിവ് മാസ്റ്ററിന്റെ സംഘട്ടനവും ഉഗ്രൻ. എല്ലാ ആശംസകളും' എന്നായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. എൽ.സി.യു എന്ന ഹാഷ് ടാഗോട് കൂടിയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകരിൽ ആവേശംസൃഷ്ടിച്ചിട്ടുണ്ട്. സംവിധായകൻ ലോകേഷ് രഹസ്യമായി സൂക്ഷിച്ചത് ഉദയനിധി പരസ്യമാക്കിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ വിജയ് ചിത്രം ലിയോ എൽ.സി.യു വിലാണ് (Lokesh Cinematic Universe) വരുന്നതെന്ന് സോഷ്യൽമീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് സംവിധായകൻ അഭിമുഖങ്ങളിൽ മൗനം പാലിച്ചിരുന്നു.

ഒക്ടോബർ 19ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായാണ് ലിയോ തിയറ്ററുകളിലെത്തുന്നത്. തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, മിഷ്കിൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ്, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayThalapathyUdhayanidhi Stalinleo
News Summary - Udhayanidhi Stalin drops big hint about LCU as he reviews Thalapathy Vijay's 'Leo'
Next Story