Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shruti das
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതൊലി നിറ​ത്തെ ചൊല്ലി...

തൊലി നിറ​ത്തെ ചൊല്ലി ട്രോളുകൾ; ബംഗാളി നടി പൊലീസിൽ പരാതി നൽകി

text_fields
bookmark_border

കൊൽക്കത്ത: ഇൻറർനെറ്റിൽ ത​െൻറ തൊലി നിറത്തെചൊല്ലി ട്രോളുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന്​ ബംഗാളി നടി കൊൽക്കത്ത പൊലീസിൽ പരാതി നൽകി. 2019ലെ ​തൃനയനിയെന്ന ടെലിവിഷൻ പരിപാടിയിലൂ​ടെ ശ്രദ്ധേയയായ ശ്രുതി ദാസാണ്​ പരാതി നൽകിയത്​.

രണ്ടുവർഷത്തോളമായി ശ്രുതിയുടെ തൊലി നിറത്തെക്കുറിച്ച്​ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇത്​ വ്യക്തിപരമായ അതിക്ഷേപമായി മാറിയതോടെയാണ്​ നിയമ നടപടിക്കൊരുങ്ങിയത്​.

'ആദ്യം, എല്ലാവരും എനിക്കെതിരായ ട്രോളുകൾ ശ്രദ്ധിക്കണ്ട, അവഗണിക്കണം എന്നെല്ലാം പറഞ്ഞിരുന്നു. എന്നാൽ കാലത്തിന്​ അനുസരിച്ച്​ അത്​ കൂടുതൽ മോശമായി തീരുകയാണ്​. എൻറെ ആദ്യ ടെലിവിഷൻ സീരിയലായ തൃനയനിയിലെ സംവിധായകനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്​. അത്​ പുറത്തറിഞ്ഞതിന്​ ശേഷം എ​െൻറ കഴിവിനെയും സ്വഭാവത്തെയും ചോദ്യം ചെയ്​തുകൊണ്ട്​ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു -ശ്രുതി പറഞ്ഞു.

പ്രതികരിക്കാതിരുന്നാൽ വിദ്വേഷം തുടരാൻ കാരണമാകു​െമന്ന്​ മനസിലാക്കിയതോടെയാണ്​ പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽനിന്ന്​ മാത്രമല്ല, സിനിമ -സീരിയൽ മേഖലയിൽനിന്നും തനിക്ക്​ തൊലിനിറത്തി​െൻറ പേരിൽ അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മോശം പരാമർശങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ട്വീറ്റിൽ കൊൽക്കത്ത പൊലീസിനെ ടാഗ്​ ചെയ്യുകയും സൈബർ സെല്ലിലേക്ക്​ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ പറഞ്ഞതി​െൻറ വിശദാംശങ്ങൾ പ​ങ്കുവെക്കുകയും ചെയ്​തു. ശ്രുതിയുടെ പരാതി ലഭിച്ചതായും സംഭവം അന്വേഷിക്കുമെന്നും മുതിർന്ന പൊലീസ്​ ഉ​ദ്യോഗസ്​ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataTrollBengali ActorPolice ComplaintSkin ColourShruti Das
News Summary - Trolled For Skin Colour, Bengali Actor Files Police Complaint In Kolkata
Next Story