Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃഷ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി നടിയുടെ അമ്മ

text_fields
bookmark_border
തൃഷ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി നടിയുടെ അമ്മ
cancel

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി നടയുടെ അമ്മ. ഇതുസംബന്ധിച്ച വാർത്തകൾ അഭ്യൂഹങ്ങളാണെന്നാണ് പ്രതികരണം.

മകളുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ വ്യക്തമാക്കിയത്. വാർത്തകൾ നിഷേധിച്ച ഉമാ കൃഷ്ണൻ, എങ്ങനെയാണ് ഇത്തരം കിംവദന്തികൾ ഉയർന്നുവരുന്നതെന്ന് ആശ്ചര്യപ്പെട്ടു. അഭിനയത്തിൽമാത്രമാണ് മകൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തൃഷ വൈകാതെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്ന റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

തമിഴ് താരം വിജയ് യുടെ നിലപാടുകൾ തൃഷയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നിലുണ്ടെന്നും വിജയ് യുടെ പല നിലപാടുകളും തൃഷയെ പ്രചോദിപ്പിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

ബ്രഹ്മാണ്ഡ സിനിമ പൊന്നിയൻ സെൽവനാണ് തൃഷയുടേതായി പുറത്ത് വരാനുള്ള സിനിമ. ഇതിന് പുറമേ സതുരംഗ വേ​ട്ടൈ എന്ന ചിത്രവും തൃഷയുടേതായി റിലീസ് ചെയ്യാനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trisha's mother rejected the news of daughter joining politics
Next Story