Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിജയിയുടെ സത്യപ്രതിജ്ഞ...

വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തൃഷയും

text_fields
bookmark_border
വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തൃഷയും
cancel

തമിഴ് രാഷ്ട്രീയത്തിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വിജയ് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ പ്രമുഖരും വിജയിയുടെ കുടുംബാഗംങ്ങളും നിരവധി താരങ്ങളും ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തൃഷയും സ്റ്റേഡിയത്തിൽ എത്തിക്കഴിഞ്ഞു.

നീല സാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായാണ് തൃഷ സ്റ്റേഡിയത്തിലെത്തിയത്. വിജയ് സ്ഥാനമൊഴിയുന്ന സീറ്റിൽ തൃഷ മത്സരിച്ചേക്കുമെന്നതുൾപ്പെടെ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ തൃഷ നടത്തിയ തിരുപ്പതി ക്ഷേത്ര ദർശനവും തൃഷയുടെ ജന്മദിനത്തിൽ തന്നെ ഫലപ്രഖ്യാപനം നടന്നതും ടി.വി.കെ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയതുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഒരേസമയം കേവല ഭൂരിപക്ഷം തികക്കാനും ഗവർണറിൽനിന്ന് മന്ത്രിസഭ രൂപവത്കരണ അനുമതി വാങ്ങാനും നടത്തിയ നാടകീയ ഓട്ടപ്പാച്ചിലുകൾക്കൊടുവിലാണ് വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷം തികക്കാൻ ആവശ്യമായ 117ഉം കഴിഞ്ഞ് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം ഇപ്പോൾ നേടിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduTrisha Krishnanoath taking cermonyActor VijayTVK
News Summary - Trisha to attend Vijay's swearing-in ceremony
Next Story