Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഞാൻ കോടീശ്വരനെ വിവാഹം...

‘ഞാൻ കോടീശ്വരനെ വിവാഹം കഴിച്ചു, 4 കുട്ടികളുണ്ട്, അവർക്ക് ഇന്നലെ രണ്ട് വയസ്സ് തികഞ്ഞു; ഇന്നത്തെ 'ഭാവനാ ക്വാട്ട' കഴിഞ്ഞോ? വിവാദങ്ങൾക്ക് മറുപടിയുമായി തൃഷ

text_fields
bookmark_border
‘ഞാൻ കോടീശ്വരനെ വിവാഹം കഴിച്ചു, 4 കുട്ടികളുണ്ട്, അവർക്ക് ഇന്നലെ രണ്ട് വയസ്സ് തികഞ്ഞു; ഇന്നത്തെ ഭാവനാ ക്വാട്ട കഴിഞ്ഞോ? വിവാദങ്ങൾക്ക് മറുപടിയുമായി തൃഷ
cancel
camera_alt

തൃഷ

നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടി തൃഷയുടെ പേരാണ്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചത്. ഇതിനിടെ തൃഷ സിനിമ ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും ശക്തമായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം പ്രചരണങ്ങൾക്ക് ചുട്ട മറുപടിയുമായി തൃഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തൃഷ പുതിയ സിനിമകളൊന്നും കരാർ ചെയ്യുന്നില്ലെന്നും അതിനാൽ താരം അഭിനയം നിർത്താൻ ഒരുങ്ങുകയാണെന്നും പ്രമുഖ സിനിമാ മാധ്യമപ്രവർത്തകൻ ചിത്ര ലക്ഷ്മണൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിലൂടെ വളരെ രസകരവും എന്നാൽ ഗൗരവമേറിയതുമായ രീതിയിലാണ് തൃഷ ഇതിനോട് പ്രതികരിച്ചത്. ‘ഞാൻ സിനിമ ഉപേക്ഷിച്ചുവെന്നും, ഒരു വലിയ കോടീശ്വരനെ വിവാഹം കഴിച്ചുവെന്നും, എനിക്ക് നാല് കുട്ടികളുണ്ടെന്നും അവർക്ക് ഇന്നലെ രണ്ട് വയസ്സ് തികഞ്ഞുവെന്നും വാർത്തകൾ വരുന്നുണ്ട്! എനിക്ക് ഇതിൽ കൂടുതൽ എന്തെങ്കിലും ചേർക്കാനുണ്ടോ, അതോ ഇന്നത്തെ ഭാവനാ ക്വാട്ട നമ്മൾ പൂർത്തിയാക്കിയോ?’ -തൃഷ കുറിച്ചു.

വ്യക്തിജീവിതം വലിയ രീതിയിൽ പരിശോധിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രണയത്തെക്കുറിച്ച് തൃഷ പങ്കുവെച്ച ഒരു കുറിപ്പും ചർച്ചയായിരുന്നു. ‘പ്രണയം എന്നത് എല്ലാം അല്ല, എന്നാൽ പ്രണയമില്ലാതെ എല്ലാത്തിനും അർത്ഥമില്ല’ എന്നായിരുന്നു താരം പങ്കുവെച്ച ചിത്രത്തിലെ വരികൾ. ഇതിന് സത്യം എന്ന അടിക്കുറിപ്പും താരം നൽകിയിരുന്നു.

വിജയ്‌യും തൃഷയും ഒന്നിച്ചഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ഗില്ലി' അടുത്തിടെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള പഴയ ഗോസിപ്പുകൾ വീണ്ടും സജീവമായത്. സിനിമയുടെ വിജയാഘോഷങ്ങളിലും മറ്റും ഇരുവരുടെയും സൗഹൃദം പ്രകടമായിരുന്നു. അടുത്തിടെ ഒരു വിവാഹ റിസപ്ഷനിൽ വിജയ്‌യും തൃഷയും ഒരുമിച്ച് എത്തിയതും ഒന്നിച്ച് വേദി പങ്കിട്ടതും വലിയ വാർത്തയായിരുന്നു. ഇതേ സമയത്താണ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം കോടതിയിൽ വിവാഹമോചന ഹരജി നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trisha KrishnanEntertainment Newscelebrity newsActor Vijay
News Summary - Trisha debunks rumours of quitting acting
Next Story