പണ്ടത്തെ പാട്ടുകൾ സദ്യക്കിടയിലെ പായസം പോലെ, ഇന്നത്തേത് വീഡിയോക്കിടയിലെ പരസ്യം പോലെ അരോചകം; വീണ്ടും ആഞ്ഞടിച്ച് ശാസ്തമംഗലം
text_fieldsപണ്ട് കാലത്തെ സിനിമാഗാനങ്ങളെ പുകഴ്ത്തിയും നിലവിലെ ഗാനങ്ങളെ ഇകഴ്ത്തിയും രംഗത്തെത്തി സിനിമാഗാന നിരൂപകൻ ടി.പി ശാസ്തമംഗലം. കുറച്ചുനാൾ മുമ്പ് 'വാഴ' 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങളിലെ ജനപ്രീയ ഗാനങ്ങളെ കളിയാക്കി ടിപി പ്രസംഗിച്ചിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞ കാര്യം ആവർത്തിച്ച് രംഗത്തെത്തി.
പണ്ട് കാലത്തെ സിനിമ പാട്ടുകൾ സദ്യക്കൊപ്പം വിളമ്പുന്ന പായസം പോലെ രുചികരമായിരുന്നെന്നും എന്നാൽ ഇന്നത്തെ പാട്ടുകൾ നല്ല വീഡിയോകൾക്കിടയിൽ വരുന്ന പരസ്യം പോലെ അരോചകമാണെന്നുംശാസ്തമംഗലം പറയുന്നു. പണ്ടത്തെ ഗായകരായ യേശുദാസും സുഷീലയുമെല്ലാം പാടുന്നത് പോലെ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പാടുവാൻ ഇന്നത്തെ ഗായകർക്ക് സാധിക്കില്ലെന്നും ശ്രെയ ഘോഷാലിനെ കണ്ട് മലയാളികൾ പഠിക്കണമെന്നും ടി.പി. കൂട്ടിച്ചേർത്തു.
' വയലാറിന്റെയും ഭാസ്‌കരൻ മാഷിന്‍റെയുമെല്ലാം അതുല്യമായ പാട്ടുകളാണ് നമ്മുടെയൊക്കെ മനസ്സിന്‍റെ അടിത്തറയിൽ കിടക്കുന്നത്. പിന്നീട് വന്ന പാട്ടുകൾക്ക് ആ നിലവാരത്തിലേക്ക് എത്താൻ സാധിച്ചില്ല, അങ്ങനെ വന്നപ്പോഴാണ് വിമർശനത്തിന്റെ ശരം തൊടുക്കേണ്ടി വന്നത്. വാഴയിലെയും ഗുരുവായൂരമ്പലനടയിലെയും പാട്ടുകൾക്കും സംഭവിച്ചത് അതുതന്നെയാണ്.
സത്യം പറഞ്ഞാൽ ഇന്നത്തെ പാട്ടുകൾ ആരും ശ്രദ്ധിക്കുന്നില്ല. നല്ലൊരു വീഡിയോ കാണുമ്പോൾ അതിനിടയിൽ വരുന്ന പരസ്യം പോലെ അരോചകമാണ് ഇന്നത്തെ ഗാനങ്ങൾ. നേരത്തെയുള്ള പാട്ടുകൾ സദ്യക്കിടയിലെ പായസം പോലെയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അങ്ങനയല്ല.
ഇന്ന് പാട്ടുകൾ ഒരു ബഹളമാണ്. സംഗീത സംവിധായകർ അദവരുടെ പ്രൗഢികാണിക്കുകയാണ്. ആലാപനവും അതുപോലെ തന്നെ. യേശുദാസ് പാടുമ്പോൾ വാക്കുകൾ പെറുക്കിവെച്ചത് പോലെ കൃത്യമായി മനസിലാകുമായിരുന്നു. മലയാളി അല്ലാത്തെ സുശീല പാടുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ ബംഗാളി മാതൃഭാഷയായിട്ടുള്ള ശ്രേയഘോഷാൽ മലയാളം പാടുമ്പോഴും വളരെ ശുദ്ധമായിട്ടാണ് പാടുന്നത്. ഇവിടുത്തെ മലയാളി ഗായകർ അത് കേട്ട് പഠിക്കണം,' ടി.പി. ശാസ്തമംഗലം പറഞ്ഞു.
നേരത്തെ ഒരു പൊതുപരിപാടിയിൽ വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളെ ടി.പി വിമർശിച്ചിരുന്നുയ എന്നാൽ പുതിയ തവമുറയിലെ പ്രേക്ഷകർ ടി.പിയുടെ 'പഴമ പ്രണയത്തെ' പുച്ഛത്തോടെയാണ് നോക്കികണ്ടത് എന്ന് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

