Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാനും ടൊവിനോയും കസിൻസാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; നിവിൻ പോളി

text_fields
bookmark_border
ഞാനും ടൊവിനോയും കസിൻസാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍; നിവിൻ പോളി
cancel

മലയാള സിനിമയിലെ മുൻനിര നായകന്മാരായ നിവിൻ പോളിയും ടൊവിനോ തോമസും തമ്മിൽ അത്രയധികം അറിയപ്പെടാത്ത ഒരു കുടുംബബന്ധമുണ്ടെന്ന വാർത്ത ആരാധകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവരെ ഒരു സിനിമയിൽ പോലും ഒന്നിച്ചു അഭിനയിച്ചിട്ടില്ലെങ്കിലും സിനിമക്ക് പുറത്ത് ഇരുവരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. തങ്ങൾ തമ്മിലുള്ള കുടുംബബന്ധത്തെക്കുറിച്ചും ചെറുപ്പകാലത്തെ ഓർമ്മകളെക്കുറിച്ചും നിവിൻ പോളി തന്നെ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

താനും ടൊവിനോയും സെക്കന്‍റ് കസിൻസ് ആണെന്ന് നിവിൻ വെളിപ്പെടുത്തി. ചെറുപ്പകാലത്ത് കുടുംബത്തിലെ വിശേഷങ്ങൾക്കും ഒത്തുചേരലുകൾക്കും ഇടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. സിനിമയിലേക്ക് എത്തുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. നിവിന്റെ അമ്മയും ടൊവിനോയുടെ അച്ഛനും ചെറുപ്പത്തിൽ ഒരുമിച്ച് പഠിച്ചവരാണെന്ന പ്രത്യേകതയും ഇവർ പങ്കുവെക്കുന്നുണ്ട്.

ബിഗ് സ്ക്രീനിൽ ഇതുവരെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങളും കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാൻ ഇരുവരും മറക്കാറില്ല. ടൊവിനോ ഇന്ന് എത്തിനിൽക്കുന്ന വിജയത്തിലും അദ്ദേഹത്തിന് മലയാളത്തിലുള്ള വലിയ ആരാധകവൃന്ദത്തിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് നിവിൻ പറഞ്ഞു. ടൊവിനോയുടെ വളർച്ച അഭിമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു.

അതേസമയം നിവിൻ പോളിയും കരിയറിൽ മികച്ചൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച് ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം നേട്ടമുണ്ടാക്കി വിജയകരമായി പ്രദർശനം തുടരുകയാണ്. കൂടാതെ തമിഴിൽ റാം സംവിധാനം ചെയ്ത 'ഏഴ് കടൽ ഏഴ് മലൈ' എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ നിവിൻ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tovino and I are cousins says Nivin Pauly
Next Story