'ടൂറിസ്റ്റ് ഫാമിലി' സംവിധായകൻ അഭിഷാൻ ജീവന്ത് വിവാഹിതനായി
text_fieldsടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിഷാൻ ജീവന്ത് വിവാഹിതനായി. ഒക്ടോബർ 31നായിരുന്നു വിവാഹം. ചെന്നൈയിലെ പോഷ് പോയസ് ഗാർഡൻ പ്രദേശത്തെ പ്രശസ്തമായ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാർഡനിൽ വെച്ചാണ് അഭിഷാൻ ജീവിന്ത് സുഹൃത്ത് അകിലയെ വിവാഹം കഴിച്ചത്. ചടങ്ങിൽ ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ശശികുമാർ, ശിവകാർത്തികേയൻ, എം.എസ്. ഭാസ്കർ, രമേഷ് തിലക്, സിമ്രാൻ, അനശ്വര രാജൻ, നിർമാതാക്കളായ സൗന്ദര്യ രജനികാന്ത്, മഹേഷ് രാജ് ബേസിലിയൻ, അരുൺ വിശ്വം, ഷിനീഷ് എന്നിവരുൾപ്പെടെ തമിഴ് സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, സംവിധായകരായ പൂ ശശി, രഞ്ജിത്ത് ജയക്കൊടി, ഷൺമുഖപ്രിയൻ, പ്രഭു റാം വ്യാസ്, മദൻ, സംഗീതസംവിധായകൻ ഷോൺ റോൾഡൻ, ഗാനരചയിതാവ് മോഹൻരാജ്, എഡിറ്റർ ഭരത് റാം എന്നിവരും വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
ടൂറിസ്റ്റ് ഫാമിലി പ്രീ-റിലീസ് പരിപാടിയിൽ അഭിഷാൻ അകിലയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ടൂറിസ്റ്റ് ഫാമിലി നിർമാതാവ് മഗേഷ് വിവാഹ സമ്മാനമായി അഭിഷാന് ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകി. അഭിഷാൻ ഉടൻ തന്നെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സൗന്ദര്യ രജനീകാന്ത് നിർമിക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷാൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം റൊമാന്റിക് ഡ്രാമ ആണെന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് അഭിഷൻ ജിവിന്ത്. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുധധാരിയാണ്. യൂട്യൂബറായിയാണ് അഭിഷാൻ തന്‍റെ ക്രിയേറ്റീവ് യാത്ര ആരംഭിച്ചത്. തഗ് ലൈറ്റ് എന്ന ചാനലിലൂടെ അദ്ദേഹം ശ്രദ്ധ നേടി. 2019ലാണ് ഡോപ് എന്ന ആദ്യ ഹ്രസ്വചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഒരു വർഷത്തിനുശേഷം 'നൊടികൾ പിറക്കഥ' പുറത്തിറക്കി. അത് യൂട്യൂബിൽ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി വൻ വിജയമായി.
മുഖ്യധാര സിനിമയിൽ എത്തുന്നതിന് മുമ്പ് അഭിഷാന് നിരവധി തടസങ്ങൾ നേരിടേണ്ടി വന്നു. കോളേജിലെ അവസാന വർഷത്തിൽ പഠിക്കുമ്പോൾ, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പ്ലാൻ ചെയ്ത ഫിലിം പ്രോജക്റ്റ് റദ്ദാക്കിയിരുന്നു. പിന്നിടാണ് കമൽഹാസന്‍റെ തെനാലി എന്ന ക്ലാസിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെടുന്ന തമിഴ് കുടുംബത്തെ കേന്ദ്രീകരിച്ച് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

