പലരും കരിയർ അവസാനിച്ചെന്ന് പറഞ്ഞു, പക്ഷേ ഗംഭീര തിരിച്ചുവരവ് നടത്തി ഞെട്ടിച്ചു; ഇപ്പോൾ വീണ്ടും തുടർച്ചയായ പരാജയങ്ങൾ
text_fieldsഹൈദരാബാദ്: എല്ലാ വലിയ സംവിധായകരുടെയും നായകന്മാരുടെയും പ്രിയപ്പെട്ട നായിക. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ. സൂര്യ, വിജയ്, അജിത്, മഹേഷ് ബാബു, ചിരഞ്ജീവി, രജനീകാന്ത്, കമൽഹാസൻ തുടങ്ങി എല്ലാ മുൻനിര താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ട താരം. പറഞ്ഞു വരുന്നത് വർഷങ്ങളായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാറായി തുടരുന്ന തൃഷ കൃഷ്ണനെക്കുറിച്ചാണ്.
പുതിയ നായികമാർ സിനിമയിലേക്ക് കടന്നുവന്നതോടെ തൃഷ കുറച്ച് സിനിമകൾ മാത്രം തെരഞ്ഞെടുക്കാൻ തുടങ്ങി. പലരും അവരുടെ സമയം കഴിഞ്ഞുവെന്ന് കരുതി തുടങ്ങുന്നതിനിടൊണ് വിജയ് സേതുപതിക്കൊപ്പമുള്ള '96' പുറത്തിറങ്ങുന്നത്. അങ്ങനെ തൃഷ വീണ്ടും ചർച്ച വിഷയമായി മാറി. അതിനുശേഷം, പൊന്നിയിൻ സെൽവനിൽ കുന്ദവൈയായി അഭിനയിച്ചു. അതും വൻ വിജയമായിരുന്നു.
പക്ഷേ പിന്നീട്... കാര്യങ്ങൾ മാറിമറിഞ്ഞു. തൃഷയുടെ തുടർന്നുള്ള സിനിമകൾ ഒന്നും വിജയിച്ചില്ല.
ലിയോ (അവരുടെ വേഷം വളരെ ചെറുതായിരുന്നു)
ഐഡന്റിറ്റി (തൃഷയുടെ ഭാഗം വിരസമായിരുന്നുവെന്ന് ആരാധകർ)
വിടാമുയർച്ചി
ഗുഡ് ബാഡ് അഗ്ലി
റോഡ്
തഗ് ലൈഫ്
വിജയ് നായകനായ ഗോട്ട് എന്ന ചിത്രത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു അതിഥി വേഷത്തിൽ തൃഷ അഭിനയിച്ചു. ഇപ്പോൾ തൃഷയുടെ രണ്ട് വലിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിരഞ്ജീവിക്കൊപ്പമുള്ള വിശ്വംഭര, 20 വർഷങ്ങൾക്ക് ശേഷം വീണ്ടും സൂര്യയോടൊപ്പം അഭിനയിക്കുന്ന ചിത്രം എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

