ഹെലികോപ്റ്ററിൽ നിന്ന് കത്തുന്ന പാരച്യൂട്ടിൽ 16 തവണ ജംപ് ചെയ്ത് വേൾഡ് റെക്കോഡ് സ്വന്തമാക്കി ടോം ക്രൂയിസ്
text_fieldsഹൈദരാബാദ്: സിനിമാ താരമെന്ന പേരിൽ മാത്രമല്ല അപകടകരമായ സ്റ്റണ്ടിങുകളിൽ കൂടി പ്രശസ്തനാണ് ടോം ക്രൂയ്സ്. ബിഗ് സ്ക്രീനിൽ പകരക്കാരില്ലാതെ സ്റ്റണ്ട് അവതരിപ്പിക്കുന്ന ആളാണ് ടോം. ഇപ്പോൾ മിഷൻ ഇംപോസിബിൾ ഫൈനൽ സീരീസിൽ 16 തവണ ഹെലികോപ്റ്ററിൽ നിന്ന് ചാടി തീപിടിക്കുന്ന പാരചൂട്ടിൽ പറന്ന് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയിരിക്കുകയാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ ഡാർക്കെൻസ്ബെർഗിലാണ് സ്റ്റണ്ട് ചിത്രീകരിച്ചിരിക്കുന്നത്. ആഴ്ചകളോളം നീണ്ട പരിശീലനത്തിനു ശേഷമാണ് സാഹസിക ചാട്ടം നടത്തിയിരിക്കുന്നത്. ചില ചാട്ടങ്ങളിൽ 22 കിലോ ഭാരമുള്ള കാമറയും അദ്ദേഹം ദേഹത്ത് ധരിച്ചിരുന്നു. ഇതായിരിക്കും ടോം ക്യൂയിസ് ഏഥൻഹണ്ട് നടത്തുന്ന അവസാന സിനിമ. എന്തായാലും പുതിയ റെക്കോഡിലൂടെ താൻ വെറുമൊരു സിനിമാ നായകനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ടോം ക്രൂയിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

