Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ അച്ഛനെ ഓർമയുണ്ടോ, മറക്കാന്‍ നമ്മള്‍ മിടുക്കരാണ്; കുറിപ്പുമായി ടിനി ടോം

text_fields
bookmark_border
Tiny Tom Visit Late Doctor Vandana Das House
cancel

കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ അച്ഛനെ നേരിൽ കണ്ടതിനെക്കുറിച്ച് നടൻ ടിനി ടോം. ഫേസ്ബുക്കിലൂടെയാണ് കെ.ജി മോഹൻദാസിനെ നേരിൽ കണ്ടനുഭവം പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിരുന്നിൽവെച്ചാണ് പരിചയപ്പെടുന്നതെന്നും കല്യാണ ചടങ്ങുകളിലെ ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യമാണെന്നും ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഈ അച്ഛനെ ഓര്‍മ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ കൃത്യം 8 മാസം മുന്‍പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോ. വന്ദനാ ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്, ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരം വിവാഹ റിസപ്ഷനില്‍ വച്ചാണ്, ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ് ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ... ഒരു അച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍, ഞാന്‍ അഡ്രസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛൻ ' -ടിനി ടോം കുറിച്ചു.

2023 മെയ് 10 ന് പുലര്‍ച്ചെ നാലരയോടെയാണ് വന്ദന കൊല്ലപ്പെടുന്നത്. ലഹരിക്ക് അടിമയായ പ്രതി സര്‍ജിക്കല്‍ കത്രിക കൊണ്ട് ശരീരത്തില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiny Tom Visit Late Doctor Vandana Das House
Next Story