Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'പിരിയുന്നതിനു മുൻപ്...

'പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, മോനെ ഇനി നീ ഇല്ലേ'...

text_fields
bookmark_border
Tiny Tom Shares  Latest Picture With Late Actor   Kollam Sudhi
cancel

ന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുമായുള്ള അവസാന നിമിഷം പങ്കുവെച്ച് നടൻ ടിനി ടോം. സുധിയുടെ വിയോഗം വിശ്വാസിക്കാനാവുന്നില്ലെന്ന് അവസാനമായി എടുത്ത ചിത്രത്തിനോടൊപ്പം കുറിച്ചു. പിരിയുന്നതിന് മുൻപ് സുധിയുടെ ആഗ്രഹമായിരുന്നു ഒന്നിച്ചൊരു ചിത്രമെടുക്കണമെന്നും അവസാന നിമിഷം ഓർത്തെടുത്തുകൊണ്ട് ടിനി പറഞ്ഞു.

'ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള്‍ തിരിച്ചത്. പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം, എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു. ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ... ആദരാഞ്ജലികൾ മുത്തേ'–ടിനി ടോം കുറിച്ചു.

തിങ്കളാഴ്ച പുലർചെ നാലരയോടെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. കൽപമംഗലം പനമ്പിക്കുന്നിൽവെച്ചായിരുന്നു അപകടം. പരിപാടി കഴിഞ്ഞ് വടകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiny TomKollam Sudhi
News Summary - Tiny Tom Shares Latest Picture With Late Actor Kollam Sudhi
Next Story