'ആ വെളുത്ത കടുവക്ക് മകളുമായി ഒരു പ്രത്യേക ബന്ധമുണ്ട്'; ചിത്രങ്ങൾ പങ്കുവെച്ച് രാം ചരണിന്‍റെ ഭാര്യ
text_fieldsടോളിവുഡ് ദമ്പതികളായ രാം ചരണിന്റെയും ഉപാസനയുടെയും മകൾ ക്ലിൻ കാര കൊനിദേല മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഉപാസന പങ്കിടുന്ന മകളുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. പുതുതായി ഉപാസന പങ്കിട്ട ചിത്രവും സമൂഹ മാധ്യമത്തിൽ വൈറലാണ്.
ഹൈദരാബാദ് മൃഗശാലയിലെ ഒരു വെളുത്ത കടുവയുമായി കുഞ്ഞിന് ഒരു പ്രത്യേക ബന്ധം ഉണ്ടെന്നാണ് ഉപാസന പങ്കുവെച്ചത്. താനും ക്ലിൻ കാരയും നെഹ്‌റു സുവോളജിക്കൽ പാർക്ക് സന്ദർശിച്ച ഒരു ഫോട്ടോ ഉപാസന പങ്കിട്ടു. ക്ലിൻകാരയുയെ ആതേ പേരാണ് കടുവക്കെന്ന് അവർ വെളിപ്പെടുത്തി.
ഈ മനോഹരമായ പ്രവൃത്തിക്ക് ഹൈദരാബാദ് മൃഗശാലക്ക് ഉപാസന നന്ദി അറിയിച്ചു. വന്യ ജീവികൾ വനത്തിൽ ജീവിക്കുന്നതിനോടാണ് താൽപ്പര്യമെന്നും എന്നാൽ വന്യജീവികളെ അവരുടെ ജീവിതത്തെ അതേ അന്തസ്സോടെയും കരുതലോടെയും ബഹുമാനിക്കുന്ന ശ്രമങ്ങളെ പിന്തുണക്കുന്നു എന്നും അവർ എഴുതി. 2023 ജൂൺ 20ന് ജനിച്ച ക്ലിൻ കാര ഇന്ന് തന്റെ രണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

