Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൈഗർ ഷ്റോഫ് വധശ്രമം: ആയുധങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
സ​ൽ​മാ​ൻ ഖാ​നെ വാ​ഴ്ത്തി​യ​ത് പ്ര​കോ​പ​ന​മാ​യെ​ന്ന് മൊ​ഴി
ടൈഗർ ഷ്റോഫ് വധശ്രമം: ആയുധങ്ങൾ കണ്ടെടുത്തു
cancel

മും​ബൈ: ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെയുണ്ടായ വധശ്രമത്തിൽ നി​റ​യൊ​ഴി​ച്ച തോ​ക്കു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സൂ​റ​ത്തി​ൽ​നി​ന്നാ​ണ് ര​ണ്ടു തോ​ക്കു​ക​ളും 10 വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഇ​വ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. 18ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ജ​ഹു, പു​ഷ്പ പാ​ർ​ക്കി​ൽ നി​ന്നും മ​ട​ങ്ങു​മ്പോ​ഴാ​ണ് മൂ​ന്നു​പേ​ർ ടൈ​ഗ​റി​ന് നേ​രെ നി​റ​യൊ​ഴി​ച്ച​ത്. സം​ഭ​വ ശേ​ഷം നാ​ടു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​യു​ധ​ങ്ങ​ൾ പ്ര​തി​ക​ൾ സൂ​റ​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഷൂ​ട്ട​ർ​മാ​രാ​യ രേ​ഹാ​ൻ, ഫൂ​ൽ സി​ങ്, റി​തി​ക് എ​ന്നി​വ​ര​ട​ക്കം 10 പേ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

നാ​ലു വ​ർ​ഷം മു​മ്പ് സ​ൽ​മാ​ൻ ഖാ​നെ വാ​ഴ്ത്തി​യ​തി​നാ​ണ് ടൈ​ഗ​ർ ഷ്റോ​ഫി​നെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി​ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 2022ൽ ​സി​നി​മ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സി​നി​മ മേ​ഖ​ല​യി​ൽ ഒ​രേ​യൊ​രു ടൈ​ഗ​റേ ഉ​ള്ളൂ അ​ത് സ​ൽ​മാ​ൻ ഖാ​ൻ ആ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മു​ന്നി​ൽ താ​ൻ വെ​റും പൂ​ച്ച മാ​ത്ര​മാ​ണെ​ന്നു​മു​ള്ള ടൈ​ഗ​റി​ന്റെ വാ​ക്കു​ക​ളാ​ണ​ത്രേ പ്ര​കോ​പ​നം. ആ​ക്ര​മ​ണ ശേ​ഷം പൊ​ലി​സി​ന്റെ നീ​ക്ക​ങ്ങ​ൾ ത​ത്സ​മ​യ ചാ​ന​ൽ സം​പ്രേ​ക്ഷ​ണ​ങ്ങ​ളി​ൽ ക​ണ്ട് ആ​രോ പ്ര​തി​ക​ളെ അ​റി​യി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഷൂ​ട്ട​ർ​മാ​ർ സം​ഭ​വ​ശേ​ഷം അ​ന്ധേ​രി​യി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ബോ​രി​വ​ലി വ​രേ ട്രെ​യി​നി​ലും അ​വി​ടെ നി​ന്നും സൂ​റ​ത്തി​ലേ​ക്ക് ടാ​ക്സി​യി​ലും പി​ന്നീ​ട് ജ​യ്പൂ​രി​ലേ​ക്ക് ട്രെ​യി​നി​ലും മാ​റി​മാ​റി യാ​ത്ര ചെ​യ്ത​ത്. മും​ബൈ പൊ​ലീ​സ് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട്ട​യി​ലെ​ത്തി​യ ട്രെ​യി​നി​ൽ നി​ന്നും പ്ര​തി​ക​ളെ രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tiger Shroff Attempted Murder Case: Police Recover Weapons
Next Story