Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആരാധകർ ആഘോഷമാക്കിയ...

ആരാധകർ ആഘോഷമാക്കിയ സൽമാൻ ചിത്രം ഒ.ടി.ടിയിലേക്ക്! ടൈഗർ 3 എത്തുന്നു...

text_fields
bookmark_border
Tiger 3 OTT Releasing Date out
cancel

ൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രമാണ് ടൈഗർ 3. ദീപാവലി റിലീസായി നവംബർ 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ സൽമാൻ ചിത്രമായിരുന്നു ഇത്.

ആഗോളതലത്തിൽ 462.73 കോടി ലഭിച്ച ടൈഗർ 3 ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ആമസോൺ പ്രൈമിലാണ് ചിത്രം എത്തുക. ഡിസംബർ 12നാണ് ടൈഗർ 3 സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് ചിത്രമായ പത്താനും ആമസോൺ പ്രൈമിലായിരുന്നു എത്തിയത്.

അതേസമയം ചിത്രം 2024 ജനുവരി ആദ്യവാരം മാത്രമേ ഒ.ടി.ടി യിൽ എത്തുകയുള്ളൂവെന്നും വാർത്ത പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

നവംബർ 12ന് തിയറ്ററുകളിലെത്തിയ ടൈഗർ 3 രണ്ടാം ദിവസം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ആദ്യദിനം ദിനം 44.50 കോടിയായിരുന്നു ചിത്രം സ്വന്തമാക്കിയത്.

ഷാറൂഖിന്റെ പത്താന് ശേഷം പുറത്തിറങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫായിരുന്നു നായിക. നടന്‍ ഇമ്രാന്‍ ഹാഷ്മി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗര്‍ 3 ല്‍ പത്തനായി ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പത്താനിലും ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsTiger 3
News Summary - Tiger 3 OTT Releasing Date out
Next Story