Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹോളിവുഡിനെ വെല്ലുന്ന...

ഹോളിവുഡിനെ വെല്ലുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രം ! 'വടക്കൻ'

text_fields
bookmark_border
Thriller Vadakkan Movie Realesing Soon
cancel

ന്താരാഷ്ട്ര നിലവാരത്തിൽ മലയാളത്തിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം “വടക്കൻ” അണിയറയിൽ ഒരുങ്ങുന്നു. കിഷോറും ശ്രുതി മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ, ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു ബ്രഹത് സംരംഭമാണ്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്ദ, ചിത്ര വിന്യാസങ്ങളുമെല്ലാമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും വടക്കൻ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒട്ടേറെ വെബ്സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മീഡിയ കമ്പനിയാണ് ഓഫ്ബീറ്റ്. ഓഫ്ബീറ്റിന്റെ ആദ്യത്തെ സ്വാതന്ത്ര്യസിനിമാ നിർമാണസംരംഭമാണ് വടക്കൻ.

ഓഫ്ബീറ്റ് സ്റ്റുഡിയോസിനു വേണ്ടി ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സജീദ് എ ആണ് സംവിധാനം. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര കാമറ ചലിപ്പിക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്.

പുതുതലമുറ മാധ്യമ, വിനോദ കമ്പനിയായ ഓഫ്‌ബീറ്റ്‌ മീഡിയയാണ് മലയാളത്തിൽ ഇത്രയും വലിയൊരു പരീക്ഷണ ചിത്രത്തിന് മുതൽ മുടക്കാൻ മുന്നിട്ടിറങ്ങിയത്. മലയാളത്തിൽ നിർമിക്കുന്ന ചിത്രം, നിലവിൽ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാൻ പദ്ധതിയുണ്ട്.

Show Full Article
TAGS:movies 
News Summary - Thriller Vadakkan Movie Realesing Soon
Next Story