Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി: കത്ത് സിനിമാ മേഖല‍യിൽ നിന്ന്; ആളെ അറിയാം -കിച്ചാ സുദീപ്

text_fields
bookmark_border
Threat letter claiming to leak private videos, I know who sent it to me Says  Kichcha Sudeep
cancel

കന്നഡ താരം കിച്ചാ സുദീപിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നടന്റെ മാനേജർ ജാക്ക് മഞ്ജുവിനാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കത്ത് ഉറവിടം സിനിമാ മേഖലയിൽ നിന്നാണെന്ന് സുദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണി കത്ത് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ഉചിതമായ മറുപടി നൽകുമെന്നും താരം കൂട്ടിച്ചേർത്തു.

' അതെ എനിക്ക് ഭീഷണി കത്ത് ലഭിച്ചിരുന്നു. ഇതിന്റെ പിന്നിൽ ആരാണെന്നും ഉറവിടം എവിടെ നിന്നുമാണെന്നും അറിയാം. ഇതിന് പിന്നിൽ സിനിമാ മേഖലയിൽത്തന്നെയുള്ളവരാണ്. അവർക്ക് ഇതിന് ഉചിതമായ മറുപടി നൽകും. മോശം സമയത്ത് കൂടെ നിന്നവർക്ക് വേണ്ടി പ്രവർത്തിക്കും; കിച്ച സുദീപ് പറഞ്ഞു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി വളരെ അടുത്ത ബന്ധമാണ് കിച്ചാ സുദീപിനുളളത്. മേയ് മാസത്തിൽ നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ നടൻ ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പാർട്ടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുദീപിനോടൊപ്പം നടൻ തുഗുദീപയും പ്രചാരണത്തിന് ഇറങ്ങുമെന്നും തെന്നിന്ത്യയിലെ മറ്റു താരങ്ങളുമായി ബി.ജെ.പി ചർച്ച നടത്തുന്നുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. മേയ് 10നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മേയ് 13ന് വോട്ടെണ്ണും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Threat letter claiming to leak private videos, I know who sent it to me Says Kichcha Sudeep
Next Story