Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജീവിതത്തിലെ കഠിനമേറിയ...

ജീവിതത്തിലെ കഠിനമേറിയ ആ നിമിഷങ്ങൾ; ശുഐബ് മാലികുമായി വേർപിരിഞ്ഞശേഷം മകൻ ഇസ്ഹാനോട് അതേക്കുറിച്ച് പറഞ്ഞതെന്ത്‍? മനസ്സുതുറന്ന് സാനിയ മിർസ

text_fields
bookmark_border
ജീവിതത്തിലെ കഠിനമേറിയ ആ നിമിഷങ്ങൾ; ശുഐബ് മാലികുമായി വേർപിരിഞ്ഞശേഷം മകൻ ഇസ്ഹാനോട് അതേക്കുറിച്ച് പറഞ്ഞതെന്ത്‍? മനസ്സുതുറന്ന് സാനിയ മിർസ
cancel

ഹൈദരാബാദ്: പാകിസ്താൻ താരം ശുഐബ് മാലികുമായുള്ള വേർപിരിയലിനുശേഷം കുറച്ചധികം നാളുകളിലെ ഇടവേളക്കു വിരാമമായി മനസ്സുതുറന്നിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. വിവാഹമോചനവും തുടർന്നുള്ള മാതൃ ജീവിതവും മകൻ ഇസ്ഹാനോട് വിവാഹമോചനം എങ്ങനെ വെളിപ്പെടുത്തിയെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രിയതാരം. സാനിയയുടെ സ്വന്തം ടോക്ക് ഷോയായ 'സെർവ് ഇറ്റ് അപ് വിത്ത് സാനിയ'യുടെ പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തൽ. പ്രമുഖ സംരംഭക മസാബ ഗുപ്തയുമായുള്ള സംഭാഷണത്തിനിടയിലാണ് മകനുമായുള്ള ആ വൈകാരിക നിമിഷത്തെക്കുറിച്ച് സാനിയ വിവരിച്ചത്.

മകനോട് ഈ വിവരം എങ്ങനെ പറയണമെന്ന കാര്യത്തിൽ താൻ വലിയ ആധിയിലായിരുന്നുമെന്ന് സാനിയ മിർസ ഷോയ്ക്കിടെ പറഞ്ഞു. "ജീവിതത്തിലെ ഏറ്റവും കഠിനമേറിയ ആ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇസ്ഹാനോട് വിവാഹമോചനത്തെ സംബന്ധിച്ച് എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് ഞാൻ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. അവൻ അന്ന് വളരെ ചെറുതായിരുന്നു," സാനിയ പറഞ്ഞു.

മകൻ ഈ വിവരം പുറത്തുള്ളവരിൽനിന്ന് ഒരിക്കലും അറിയാൻ പാടില്ല എന്നതായിരുന്നു സൈക്കോളജിസ്റ്റിൽനിന്ന് ലഭിച്ച മുഖ്യ ഉപദേശം. മാതാപിതാക്കൾ തന്നെ അവനോട് നേരിട്ട് വളരെ സത്യസന്ധതയോടെ കാര്യം പറയണം. വിവാഹമോചനം എന്നത് ഒരു സാധാരണ കാര്യമാണെന്ന് അവന് തോന്നണം. താൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണെന്ന തോന്നൽ അവനിൽ ഉണ്ടാകാൻ പാടില്ല" -സാനിയ വ്യക്തമാക്കി.

വേദന നിറഞ്ഞ നാളുകൾ

സംവിധായിക ഫറാ ഖാനുമായുള്ള മറ്റൊരു അഭിമുഖത്തിൽ, വിവാഹമോചനത്തിന് പിന്നാലെ താൻ അനുഭവിച്ച മാനസിക സമ്മർദങ്ങളെക്കുറിച്ചും സാനിയ സംസാരിച്ചു. ഒരു തത്സമയ പരിപാടിക്ക് തൊട്ടുമുമ്പ് തനിക്ക് 'പാനിക് അറ്റാക്ക്' വന്നതായും ആ സമയം ഫറാ ഖാൻ കൂടെയുണ്ടായിരുന്നില്ലെങ്കിൽ ആ ഷോ ചെയ്യാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും സാനിയ ഓർത്തെടുത്തു. വിറയലോടെയാണ് അന്ന് താൻ ആ വേദനയേറിയ നിമിഷങ്ങളെ മറിക്കടന്നതെന്നും താരം പറഞ്ഞു.

വിവാഹമോചനം കുട്ടികളെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന അഭിപ്രായമെന്ന് സാനിയ വ്യക്തമാക്കി. എന്നാൽ, നിരന്തരം കലഹിക്കുന്ന, അസന്തുഷ്ടരായ മാതാപിതാക്കൾക്കൊപ്പം വളരുന്നതിനേക്കാൾ നല്ലത് കുട്ടികൾക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നതാണെന്ന് താരം വിശ്വസിക്കുന്നു. "മാതാപിതാക്കൾ അസന്തുഷ്ടരാണെങ്കിൽ അത് കുട്ടികൾക്ക് മനസ്സിലാകും. സന്തോഷമില്ലാത്ത ഒരന്തരീക്ഷത്തിൽ അഭിനയിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് കുട്ടികൾക്കായി ശരിയായ തീരുമാനമെടുക്കുന്നതാണ്," സാനിയ കൂട്ടിച്ചേർത്തു.

2024 ജനുവരിയിലാണ് സാനിയയും ശുഐബ് മാലിക്കും തമ്മിലുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിച്ചത്. നിലവിൽ മകൻ ഇസ്ഹാനൊപ്പം ദുബായിലാണ് സാനിയയുടെ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania Mirzasports starsEntertainment Newsdivorce
News Summary - Those tough moments in her life; Sania Mirza opens up about her split with Shoaib Malik to her son Izhaan
Next Story