ഉണ്ണിയാർച്ച ഇപ്പോൾ ഇറ്റലിയിലാണ്! 'ഈ വേനല്‍ക്കാലം കുടുംബവുമൊത്ത്'; ചിത്രങ്ങൾ പങ്കുവെച്ച് മാധവി
text_fieldsഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന നടിയായിരുന്നു മാധവി. ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയേയും ആകാശദൂതിലെ കണ്ണ് നിറയിക്കുന്ന ആനിയേയും പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോള്‍ ഭര്‍ത്താവ് റാല്‍ഫ് ശര്‍മക്കൊപ്പം അമേരിക്കയിലാണ് താമസം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അവര്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ റാല്‍ഫിനും മക്കളായ ടിഫാനി, പ്രിസില, എവ്‌ലിന്‍ എന്നിവര്‍ക്കുമൊപ്പമുള്ള ഇറ്റലി യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മാധവി. 'ഈ വേനല്‍ക്കാലത്ത് കുടുംബവുമൊത്തുള്ള ഇറ്റലിയിലെ അവധിക്കാലം' എന്ന അടിക്കുറിപ്പോടെയാണ് മാധവി ചിത്രങ്ങൾ പങ്കുവെച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന മാധവിയെ ചിത്രങ്ങളില്‍ കാണാം. പോസ്റ്റിന് താഴെ ആരാധകരുടെ കമന്‍റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ സ്‌പെയ്‌നില്‍ നിന്നുള്ള ചിത്രങ്ങളും മാധവി പങ്കുവെച്ചിരുന്നു.
1996ലായിരുന്നു അമേരിക്കയില്‍ ബിസിനസുകാരനായ റാല്‍ഫുമായുള്ള മാധവിയുടെ വിവാഹം. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവിയുടെ യഥാര്‍ഥ പേര് കനക വിജയലക്ഷ്മി എന്നാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, നൊമ്പരത്തിപ്പൂവ്, ഓര്‍മക്കായി, ആകാശദൂത് തുടങ്ങിയവയാണ് മാധവിയെ പ്രശസ്തയാക്കിയ ചിത്രങ്ങള്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1997ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ശ്രീമതിയാണ് അവസാനം അഭിനയിച്ച ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

