Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇതാണ് കേരളം! ഇടത്...

'ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും' രഞ്ജിത്തിനെതിരെയുള്ള നടപടിയിൽ മാല പാർവതി

text_fields
bookmark_border
ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും രഞ്ജിത്തിനെതിരെയുള്ള നടപടിയിൽ മാല പാർവതി
cancel
camera_alt

മാല പാർവതി, രഞ്ജിത്ത്

യുവനടി നൽകിയ ലൈഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ എത്രയും പെട്ടന്ന് നടപടി വേണമെന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മാല പാർവതി. ഇതാണ് കേരളമെന്നും ഇടത് സഹയാത്രികനായാലും ഇവിടെ നിയമം നടപ്പിലാക്കപെടുമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ നടിയുടെ പോസ്റ്റിനുതാഴെ പല തരത്തിനുള്ള കമന്‍റുകളാണ് വരുന്നത്. മുകേഷിനും ഗണേഷനുമെതിരെ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്ന ചോദ്യത്തിനും നടി വ്യക്തമായ മറുപടി നൽകി. 'പക്ഷേ മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ ?'- എന്നായിരുന്നു ഒരു ചോദ്യം. 'മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, കുട്ടികളെ കൂട്ടികൊടുത്ത കേസിൽ നടപടി നേരിടുന്നു. അതാ ഞാൻ പറഞ്ഞത് സ്ത്രീ പറഞ്ഞാൽ ഉടനെ, എന്നല്ല എന്‍റെ നയം. പരാതിയിൽ നീതികേടും ഉണ്ടാകാൻ പാടില്ല. ഗണേശനെതിരെ പരാതി പൊലീസിൽ എത്തിയോ ? '- എന്നാണ് ചോദ്യത്തിന് മാല പാർവതി മറുപടി നൽകിയത്.

മാല പാർവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

പ്രിയപ്പെട്ടവരെ... സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്.

അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും.

നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranjithcasefacebook postMala ParvathyCelebrities
News Summary - This is Kerala! Even if he is a Left, the law will be implemented,' Mala Parvathy on action against Ranjith
Next Story